കുവൈത്തിലെ വ്യവസായിയും മുൻ മന്ത്രിയുമായ യൂസുഫ് മുഹമ്മദ് നിസ്ഫ് അന്തരിച്ചു

കുവൈത്തിലെ വ്യവസായിയും മുൻ മന്ത്രിയുമായ യൂസുഫ് മുഹമ്മദ് നിസ്ഫ് അന്തരിച്ചു
Feb 12, 2025 08:35 AM | By Athira V

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും മുൻ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയുമായ യൂസുഫ് മുഹമ്മദ് നിസ്ഫ് (91) അന്തരിച്ചു.

കുവൈത്തിലെ പ്രമുഖ പത്രമായ അൽ ഖബസിന്റെ സ്ഥാപകരിലൊരാളായ അദ്ദേഹം 2019 ജൂൺ മുതൽ 2024 മേയ് വരെ സ്ഥാപനത്തിന്റെ ചെയർമാനായിരുന്നു.

1985 മാർച്ച് മൂന്നിന് കുവൈത്തിലെ തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രിയായി ചുമതലയേറ്റെങ്കിലും 11 ദിവസമേ അധികാര സ്ഥാനത്ത് തുടർന്നുള്ളൂ. സർക്കാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജിവെക്കുകയായിരുന്നു. തുടർന്നും സർക്കാറിന്റെ പല നയനിലപാടുകളിലും അദ്ദേഹത്തിന് സ്വാധീനം ചെലുത്താൻ കഴിഞ്ഞു.

ആയിരക്കണക്കിന് തൊഴിലാളികളുള്ള നിസ്ഫ് ഗ്രൂപ്പിന്റെ വ്യവസായ സാമ്രാജ്യത്തിന്റെ അമരക്കാരനായിരിക്കുമ്പോഴും ശാന്തവും വിനയാന്വിതവുമായ അദ്ദേഹത്തിന്റെ സ്വഭാവ മഹിമ ഏറെ വാഴ്ത്തപ്പെട്ടു.

രാജ്യത്തെ മാധ്യമ പഠന സ്ഥാപനങ്ങളുടെ വളർച്ചയിലും യൂസുഫ് മുഹമ്മദ് നിസ്ഫിന്റെ സംഭാവന വലുതാണ്. രാജ്യത്തിനകത്തും പുറത്തും കോടികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്നുവന്നത്.

#Kuwaiti #businessman #former #minister #YusufMuhammadNisf #passed #away

Next TV

Related Stories
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

May 8, 2025 08:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

May 8, 2025 05:26 PM

വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ എട്ടര കോടിയോളം രൂപ നേടി കാസർകോട് സ്വദേശി വേണുഗോപാൽ...

Read More >>
Top Stories

Entertainment News