---
title: "ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി അന്തരിച്ചു "
english_title: "#Heart #attack #work #Expatriate #Malayali #passed #away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/270090/heart-attack-work-expatriate-malayali-passed-away"
published_at: "2025-02-14T06:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ae99a01c36d_death.jpg"
keywords: []
---

# ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി അന്തരിച്ചു 

> **Lead Summary:** **ദമ്മാം: **ജോലിക്കിടെ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. മലപ്പുറം താനൂർ ഒഴൂർ മണലിപ്പുഴ സ്വദേശി ശിഹാബ് പറപ്പാറ ദമ്മാമിലെ ജോലിസ്ഥലത്ത്​ മരിച്ചത്​. പറപ്പാറ മുഹമ്മദ്‌ കുട്ടി-ഖദീജ ദമ്പതികളുടെ മകനാണ് ശിഹാബ്. ഇപ്പോൾ കല്ലത്താണിയിലാണ് താമസം.

## Article Content

**ദമ്മാം: **ജോലിക്കിടെ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. മലപ്പുറം താനൂർ ഒഴൂർ മണലിപ്പുഴ സ്വദേശി ശിഹാബ് പറപ്പാറ ദമ്മാമിലെ ജോലിസ്ഥലത്ത്​ മരിച്ചത്​. പറപ്പാറ മുഹമ്മദ്‌ കുട്ടി-ഖദീജ ദമ്പതികളുടെ മകനാണ് ശിഹാബ്. ഇപ്പോൾ കല്ലത്താണിയിലാണ് താമസം.

ദമ്മാം സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിലെ അൽ ആൻഡലസ് അലുമിനിയം എക്സ്ട്രൂഷൻ ആൻഡ്​ ഫോർമിങ്​ ഫാക്ടറി കമ്പനിയുടെ ഓഫീസിലെ ജീവനക്കാരനാണ്.

കഴിഞ്ഞ 10 വർഷമായി ഓഫിസ് ബോയി ആയി ജോലി ചെയ്യുകയായിരുന്നു. രാവിലെ ഏഴരക്ക് ജോലിക്കിടെ ഹ്യദയാഘാതമുണ്ടായതിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഭാര്യ: റഹീന. മക്കളായ റിഫാന, ഷിഫാന, ആയിഷ ഹുസ്ന എന്നിവർ വിദ്യാർഥികളാണ്. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ദമ്മാമിൽ മറവുചെയ്യാനുള്ള പ്രവർത്തനങ്ങൾ അൽ ഖോബാർ കെ.എം.സി.സി പ്രസിഡൻറ്​ ഇഖ്ബാൽ ആനമങ്ങാട്, വെൽഫെയർ വിഭാഗം കൺവീനർ ഹുസ്സൈൻ നിലമ്പൂർ എന്നിവരുടെ നേത്യത്വത്തിൽ നടക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/270090/heart-attack-work-expatriate-malayali-passed-away)