---
title: "ബഹ്റൈൻ പ്രവാസി യുവാവ് നാട്ടിൽ അന്തരിച്ചു"
english_title: "#Bahraini #expatriate #youth #passesaway #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/277599/bahraini-expatriate-youth-passesaway-country"
published_at: "2025-03-19T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dad8f257ad6_676.jpg"
keywords: []
---

# ബഹ്റൈൻ പ്രവാസി യുവാവ് നാട്ടിൽ അന്തരിച്ചു

> **Lead Summary:** **മനാമ: [ **സ്നേഹ സാന്ത്വനം ചാരിറ്റി ബഹ്റൈൻ -തിക്കോടി കൂട്ടായ്മയുടെ മുൻ പ്രസിഡന്റ് സുനീഷ് ഇല്ലത്ത് നാട്ടിൽ അന്തരിച്ചു. അസുഖത്തെ തുടർന്ന് സൽമാനിയ ഹോസ്പിറ്റലിലും പിന്നീട് രണ്ട് മാസത്തോളമായി നാട്ടിലും ചികിത്സയിലായിരുന്നു.

## Article Content

**മനാമ: [ **സ്നേഹ സാന്ത്വനം ചാരിറ്റി ബഹ്റൈൻ -തിക്കോടി കൂട്ടായ്മയുടെ മുൻ പ്രസിഡന്റ് സുനീഷ് ഇല്ലത്ത് നാട്ടിൽ അന്തരിച്ചു. അസുഖത്തെ തുടർന്ന് സൽമാനിയ ഹോസ്പിറ്റലിലും പിന്നീട് രണ്ട് മാസത്തോളമായി നാട്ടിലും ചികിത്സയിലായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചയോടെയായിരുന്നു മരണം. സംസ്കാര ചടങ്ങിൽ ചാരിറ്റി ഗ്രൂപ് രക്ഷാധികാരി ചന്ദ്രൻ തിക്കോടി, എക്സിക്യുട്ടീവ് അംഗം ഹാഷിഖ് എന്നിവർ ചേർന്ന് റീത്ത് സമർപ്പിച്ചു.

ചാരിറ്റി ഗ്രൂപ് ഭാരവാഹികൾ അനുശോചനം അറിയിച്ചു. പിതാവ്: പരേതനായ നാരായണൻ. മാതാവ്: നാരായണി. ഭാര്യ: ശ്രീഷ. മക്കൾ: അഭിഷേക്, തൻവൈ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/277599/bahraini-expatriate-youth-passesaway-country)