---
title: "ഷാർജയിൽ വൻ തീപിടിത്തം; വെയർഹൗസും ഓഫിസും താമസസ്ഥലവും കത്തിനശിച്ചു"
english_title: "Massive fire breaks out Sharjah  Warehouse office residence gutted"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/287063/massive-fire-breaks-out-sharjah-warehouse-office-residence-gutted"
published_at: "2025-04-30T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681254aab2508_fdfds.jpg"
keywords: []
---

# ഷാർജയിൽ വൻ തീപിടിത്തം; വെയർഹൗസും ഓഫിസും താമസസ്ഥലവും കത്തിനശിച്ചു

> **Lead Summary:** **ഷാർജ: [** ഷാർജ സജ വ്യവസായ മേഖലയിൽ ബുധനാഴ്ച ഉച്ചയോടെ വൻ തീപിടിത്തം. ഒരു പ്രമുഖ കമ്പനിയുടെ വെയർ ഹൗസും മറ്റൊരു കമ്പനിയുടെ ഓഫിസും തൊഴിലാളികളുടെ താമസ സ്ഥലവും അഗ്നിക്കിരയായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

## Article Content

**ഷാർജ: [** ഷാർജ സജ വ്യവസായ മേഖലയിൽ ബുധനാഴ്ച ഉച്ചയോടെ വൻ തീപിടിത്തം. ഒരു പ്രമുഖ കമ്പനിയുടെ വെയർ ഹൗസും മറ്റൊരു കമ്പനിയുടെ ഓഫിസും തൊഴിലാളികളുടെ താമസ സ്ഥലവും അഗ്നിക്കിരയായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

പ്രമുഖ ഓൺലൈൻ വിതരണ കമ്പനിയുടെ വിലപിടിപ്പുള്ള വസ്തുക്കൾ ഉൾപ്പെടെ തീയിൽ നശിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സേന തീ നിയന്ത്രണവിധേയമാക്കി.

സമീപത്ത് നിരവധി വെയർഹൗസുകളും കമ്പനി ഓഫിസുകളും സ്ഥിതി ചെയ്യുന്നതിനാൽ രക്ഷാപ്രവർത്തനം വേഗത്തിൽ നടത്തിയതിലൂടെ തീ മറ്റു സ്ഥലങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാനായി.

**പെട്രോൾ, ഡീസൽ നിരക്കുകൾ ഉയരും, യുഎഇയിൽ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു**

അബുദാബി: (gcc.truevisionnews.com) യുഎഇയില്‍ മെയ് മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. രണ്ട് മാസത്തിന് ശേഷം ഇന്ധനവിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. പുതുക്കിയ ഇന്ധന വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. യുഎഇ ഇന്ധന വില നിര്‍ണയ സമിതിയാണ് പെട്രോൾ, ഡീസൽ നിരക്കുകള്‍ തീരുമാനിക്കുന്നത്.

സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.58 ദിര്‍ഹം ആണ് പുതിയ വില. ഏപ്രില്‍ മാസത്തില്‍ ഇത് ലിറ്ററിന് 2.57 ദിര്‍ഹം എന്ന നിരക്കിലായിരുന്നു. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.47 ദിര്‍ഹം ആണ് പുതിയ നിരക്ക്. ഏപ്രില്‍ മാസത്തില്‍ 2.46 ദിര്‍ഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.39 ദിര്‍ഹം ആണ് മെയ് മാസത്തിലെ നിരക്ക്.

ഏപ്രിലില്‍ ഇത് 2.38 ദിര്‍ഹം ആയിരുന്നു. ഡീസല്‍ വിലയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഡീസല്‍ ലിറ്ററിന് 2.52 ദിര്‍ഹം ആണ് പുതിയ വില. 2.63 ദിര്‍ഹം ആയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/287063/massive-fire-breaks-out-sharjah-warehouse-office-residence-gutted)