തിരുവനന്തപുരം: ( www.truevisionnews.com ) ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടി. കമാൻഡോയുടെ കൈവശം ഉണ്ടായിരുന്ന തോക്കിൽ നിന്നാണ് അബദ്ധത്തിൽ വെടിയുതിർത്തത്. ക്ഷേത്രത്തിൻ്റെ സുരക്ഷാ ചുമതലയുള്ള ഡെപ്യൂട്ടി കമാൻഡന്റ് സംഭവത്തിൽ അന്വേഷണം തുടങ്ങി.
ആയുധങ്ങൾ സൂക്ഷിക്കുന്ന മുറിയിൽവച്ച് തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നുവെന്നാണ് വിവരം. വെടിയുണ്ട നിലത്താണ് പതിച്ചതെന്നാണ് വിവരം.
Security lapse at Sree Padmanabha Swamy Temple Gun accidentally fired while cleaning