---
title: "കുട്ടികൾക്ക് ഫൈസർ; തീരുമാനം അടുത്തമാസം"
english_title: "Pfizer for children; The decision is next month"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/31/pfizer-for-children-the-decision-is-next-month"
published_at: "2021-09-17T13:18:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6144488cbeffc_Untitled-2.jpg"
keywords: []
---

# കുട്ടികൾക്ക് ഫൈസർ; തീരുമാനം അടുത്തമാസം

> **Lead Summary:** **അബുദാബി : **യുഎഇയിൽ 5 മു‍തൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കു ഫൈസർ വാക്സീൻ നൽകുന്നതിനുള്ള തീരുമാനം ഒക്ടോബറിൽ ഉണ്ടാകും. ഇതുസംബന്ധിച്ച അന്തിമ പഠനം അനുകൂലമായാൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി അടുത്ത മാസം ആദ്യം ഉണ്ടാകുമെന്നാണ് കരുതുന്നത്.

## Article Content

**അബുദാബി : **യുഎഇയിൽ 5 മു‍തൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കു ഫൈസർ വാക്സീൻ നൽകുന്നതിനുള്ള തീരുമാനം ഒക്ടോബറിൽ ഉണ്ടാകും. ഇതുസംബന്ധിച്ച അന്തിമ പഠനം അനുകൂലമായാൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി അടുത്ത മാസം ആദ്യം ഉണ്ടാകുമെന്നാണ് കരുതുന്നത്.

6 മാസം മുതൽ 5 വയസ്സുവരെയുള്ള കുട്ടികൾക്ക് ഫൈസർ നൽകുന്നത് സംബന്ധിച്ച മൂന്നാംഘട്ട പഠനം നടക്കുകയാണെന്ന് കമ്പനി അറിയിച്ചു. അന്തിമ റിപ്പോർട്ട് ഒക്ടോബറിൽ ലഭ്യമാകും. ഈ വയസ്സുകാർക്ക് സുരക്ഷയും കാര്യക്ഷമതയും ഉറപ്പുവരുത്താനായാൽ നവംബർ മുതൽ വാക്സീൻ നൽകുന്നതിനുള്ള അംഗീകാരത്തിന് അപേക്ഷ നൽകുമെന്ന് ഫൈസർ കമ്പനി അറിയിച്ചു.

പഠന വിവരങ്ങൾ പരിശോധിച്ച് യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകുക. ഇതിനു 4 മുതൽ 6 ആഴ്ച വരെ എടുക്കും.തുടർന്ന് വിവിധ രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയം അനുമതി നൽകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/31/pfizer-for-children-the-decision-is-next-month)