കുവൈത്ത് സിറ്റി : വിവാഹ ചടങ്ങിലെ അതിരുവിട്ട ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മൂന്ന് പേരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്‍തു.
വിവാഹ വേദിക്ക് സമീപം വാഹനങ്ങള്‍ കൊണ്ട് അഭ്യാസം കാണിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം അന്വേഷണം തുടങ്ങിയത്.
സംഭവം നടന്ന സ്ഥലവും പങ്കെടുത്ത ആളുകളെയും കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതോടെ പ്രത്യേക അനുമതി വാങ്ങി പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു.
പരിശോധനയില്‍ ഒരു എ.കെ 47 തോക്ക് കണ്ടെടുത്തു. വിവാഹ വേദിയില്‍ തോക്ക് ഉപയോഗിച്ച് വെടിവെച്ച ഒരാളെയും സഹായം നല്‍കിയ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്‍തു.
അനധികൃതമായി ആയുധം ഉപയോഗിച്ചതിനുള്‍പ്പെടെ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്. പിടിയിലാവരെയും പിടിച്ചെടുത്ത സാധനങ്ങളും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Extravagant celebrations at weddings; Three arrested in Kuwait