അബുദാബി : രാജ്യത്തെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാന്‍ നാളെ മുതല്‍ കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലം ആവശ്യമില്ല.
യുഎഇയിലുള്ളവര്‍ക്ക് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള പുതിയ നിബന്ധന അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മറ്റിയാണ് പുറത്തുവിട്ടത്.
സെപ്തംബര്‍ 19, ഞായറാഴ്ച മുതല്‍ കൊവിഡ് പരിശോധനാ ഫലം ഹാജരാക്കാതെ തന്നെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയില്‍ പ്രവേശിക്കാം. എമിറേറ്റിലെ കൊവിഡ് വ്യാപന നിരക്ക് 0.2 ശതമാനമായി കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
എന്നാല്‍ യുഎഇയ്ക്ക് പുറത്തുനിന്ന് അബുദാബി വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് പിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമാണ്.
Abu Dhabi entry; New terms out new