സൗദിയില്‍ വാഹനാപകടം; പ്രവാസികളായ അമ്മയും മകളും മരിച്ചു

സൗദിയില്‍ വാഹനാപകടം; പ്രവാസികളായ അമ്മയും മകളും മരിച്ചു
Oct 13, 2021 07:49 PM | By Vyshnavy Rajan

റിയാദ്: സൗദി അറേബ്യയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ പ്രവാസികളായ അമ്മയും മകളും മരിച്ചു.

റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ അല്‍ ദഹൂ എന്ന സ്ഥലത്തുണ്ടായ കാര്‍ അപകടത്തില്‍ തമിഴ്‌നാട് മധുരൈ സ്വദേശിയായ കനഗ സബാപതിയുടെ ഭാര്യ മലര്‍ ശെല്‍വി (54), മകള്‍ ശ്യാമ (25) എന്നിവരാണ് മരിച്ചത്. റിയാദില്‍ നിന്ന് ദമ്മാമിലേക്ക് പോകുകയായിരുന്നു തമിഴ് കുടുംബം.

ഇവര്‍ സഞ്ചരിച്ച കാര്‍ ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടം. രണ്ടു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കനഗ സബാപതിക്കും പരിക്കേറ്റിട്ടുണ്ട്. ദമ്മാമിന് സമീപം അല്‍ഖോബാറിലേക്ക് പോകാനായിരുന്നു കുടുംബം റിയാദില്‍ നിന്ന് പുറപ്പെട്ടത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം.

അമേരിക്കയില്‍ പഠിക്കുന്ന ശ്യാമ സന്ദര്‍ശന വിസയില്‍ സൗദിയിലെത്തിയതാണ്. രണ്ടു പേരുടെയും മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടുപോകുന്നതിന് സാമൂഹിക പ്രവര്‍ത്തകന്‍ ഉമര്‍ ജമാലിയ രംഗത്തുണ്ട്.

Car accident in Saudi; Exiled mother and daughter die

Next TV

Related Stories
സൗദിയില്‍ വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

Oct 12, 2021 09:22 PM

സൗദിയില്‍ വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

സൗദിയില്‍ വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന പ്രവാസി...

Read More >>
സൗദിയിലെ  ഇന്ത്യന്‍ സ്കൂളിലേക്ക് വിവിധ തസ്തികകളില്‍ ഇന്ത്യയില്‍ നിന്ന് നിയമനം

Oct 12, 2021 07:25 AM

സൗദിയിലെ ഇന്ത്യന്‍ സ്കൂളിലേക്ക് വിവിധ തസ്തികകളില്‍ ഇന്ത്യയില്‍ നിന്ന് നിയമനം

ടീച്ചിങ്, സപ്പോര്‍ട്ടിങ് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുന്ന ദമ്പതികള്‍ക്ക് മുന്‍ഗണന ലഭിക്കും. ഒഴിവുകളുടെ എണ്ണവും യോഗ്യതളും ഉള്‍പ്പെടെയുള്ള വിശദ...

Read More >>
സൗദി അറേബ്യയിൽ ഇന്ധന വില പുതുക്കി നിശ്ചയിച്ചു

Oct 11, 2021 07:55 PM

സൗദി അറേബ്യയിൽ ഇന്ധന വില പുതുക്കി നിശ്ചയിച്ചു

എന്നാൽ എണ്ണ വിലയിൽ വരുത്തുന്ന ഈ മാറ്റം ഉപഭോക്താക്കളെ ബാധിക്കില്ല. ജൂലൈയിൽ നിശ്ചയിച്ച അതേ വിലയാണ് ഇനിയൊരു തീരുമാനമുണ്ടാകും വരെ ഉപഭോക്താക്കൾ...

Read More >>
 നിയമവിരുദ്ധമായി മാനുകളെ കടത്തിയ വിദേശി സൗദിയില്‍ അറസ്റ്റില്‍

Oct 8, 2021 08:03 PM

നിയമവിരുദ്ധമായി മാനുകളെ കടത്തിയ വിദേശി സൗദിയില്‍ അറസ്റ്റില്‍

നിയമവിരുദ്ധമായി മാനുകളെ സ്വന്തമാക്കി വളര്‍ത്തുകയും കള്ളക്കടത്ത് നടത്തുകയും ചെയ്ത യെമന്‍ സ്വദേശി സൗദി അറേബ്യയില്‍ ...

Read More >>
മലയാളികളുൾപ്പടെയുള്ള യാത്രക്കാരുമായി ദുബൈയിൽ നിന്ന് സൗദിയിലേക്ക് വന്ന ബസിന് തീപിടിച്ചു

Oct 8, 2021 07:40 AM

മലയാളികളുൾപ്പടെയുള്ള യാത്രക്കാരുമായി ദുബൈയിൽ നിന്ന് സൗദിയിലേക്ക് വന്ന ബസിന് തീപിടിച്ചു

മലയാളികളുൾപ്പടെയുള്ള യാത്രക്കാരുമായി ദുബൈയിൽ നിന്ന് സൗദിയിലേക്ക് വന്ന ബസിന്...

Read More >>
അബഹ വിമാനത്താവളത്തിന് നേരെ ഹൂതി ഡ്രോണ്‍ ആക്രമണം

Oct 7, 2021 09:53 PM

അബഹ വിമാനത്താവളത്തിന് നേരെ ഹൂതി ഡ്രോണ്‍ ആക്രമണം

ഇവര്‍ ഏത് രാജ്യക്കാരാണെന്നും മറ്റുമുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. എയര്‍പോര്‍ട്ട് ടെര്‍മിനലിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍...

Read More >>