---
title: " മസ്‌കറ്റ് നഗരസഭ ഇലക്ട്രോണിക് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു"
english_title: "Muscat Municipality suspends electronic services"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/5903/muscat-municipality-suspends-electronic-services"
published_at: "2021-10-18T21:48:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616d9e883dbce_nagarasaba.jpg"
keywords: []
---

#  മസ്‌കറ്റ് നഗരസഭ ഇലക്ട്രോണിക് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

> **Lead Summary:** **മസ്‌കറ്റ്**: മസ്‌കറ്റ് നഗരസഭ ഇലക്ട്രോണിക് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇലക്ട്രോണിക് സേവനങ്ങളില്‍ നേരിട്ട സാങ്കേതിക തകരാറുകള്‍ മൂലം താല്‍ക്കാലികമായി ഇ-സേവനങ്ങള്‍ നിര്‍ത്തിവെച്ചതായി നഗരസഭ ഇന്ന് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ പറയുന്നു.

## Article Content

**മസ്‌കറ്റ്**: മസ്‌കറ്റ് നഗരസഭ ഇലക്ട്രോണിക് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇലക്ട്രോണിക് സേവനങ്ങളില്‍ നേരിട്ട സാങ്കേതിക തകരാറുകള്‍ മൂലം താല്‍ക്കാലികമായി ഇ-സേവനങ്ങള്‍ നിര്‍ത്തിവെച്ചതായി നഗരസഭ ഇന്ന് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ പറയുന്നു.

നഗരസഭയുടെ ഔദ്യോഗിക വെബ്സൈറ്റിലെ മുനിസിപ്പാലിറ്റിയുടെ ഇലക്ട്രോണിക് സേവനങ്ങളും 'മൈ മുനിസിപ്പാലിറ്റി' എന്ന ആപ്ലിക്കേഷനും സാങ്കേതിക തകരാറുകള്‍ കാരണം താല്‍ക്കാലികമായി നിര്‍ത്തി വെക്കുന്നുവെന്നാണ് മസ്‌കറ്റ് മുനിസിപ്പാലിറ്റിയുടെ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്.

തകരാറുകള്‍ പരിഹരിച്ചതിന് ശേഷം സേവനങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നത് പൊതു ജനങ്ങളെ അറിയിക്കുമെന്നും നഗരസഭയുടെ പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/5903/muscat-municipality-suspends-electronic-services)