മസ്‍കത്ത്: ഒമാനിലെ പട്ടാമ്പിക്കാരുടെ കൂട്ടായ്‌മയായ മസ്‍കത്ത് പട്ടാമ്പിയൻസിന്റെ 2022 - 2024 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. പുതിയ ചെയർമാനായി ഷാജി കനിയറാട്ടിൽ, ജനറൽ സെക്രട്ടറിയായി ഡോ. ഷമീർ പറമ്പിൽ പ്രസിഡന്റായി ഷാജി പി.വി, ട്രഷററായി അനീസ് എന്നിവരെയും വൈസ് പ്രസിഡന്റ് - ലിയാകാത്ത അലി, അസിസ്റ്റന്റ് സെക്രട്ടറി - മുഹമ്മദ് അലി, കൺവീനർ - ജേസിഫെർ ടിപി എന്നിവരെയും തെരഞ്ഞെടുത്തു.
മസ്‍കത്ത് പട്ടാമ്പിയൻസിന്റെ ആദ്യ വനിതാ എക്സിക്യൂട്ടീവ് മെമ്പറായി പ്രിയ ചന്ദ്രശേഖരനെയും തെരഞ്ഞെടുത്തു. ഇത്തവണ 21 അംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്. ഒമാനിലും പട്ടാമ്പിയിലും ഉള്ള നിരവധി പേര്‍ക്ക് സഹായ ഹസ്‍തമേകി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മസ്‍കത്ത് പട്ടാമ്പിയൻസ് 2015 മുതല്‍ നിലവിലുണ്ട്.
Omans pattambi Association appoints new officers