മൂന്നു ലക്ഷം ഡോളറിന്റെ കള്ളപ്പണം വെളുപ്പിക്കല്‍; വിദേശി അറസ്റ്റില്‍

മൂന്നു ലക്ഷം ഡോളറിന്റെ കള്ളപ്പണം വെളുപ്പിക്കല്‍; വിദേശി അറസ്റ്റില്‍
Aug 15, 2022 12:17 PM | By Susmitha Surendran

റിയാദ്: മൂന്നു ലക്ഷത്തോളം ഡോളറിന്റെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച ആഫ്രിക്കന്‍ സ്വദേശി സൗദിയില്‍ പിടിയില്‍. ജിദ്ദ കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ വിമാനത്താവളം വഴി പണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തിന് ഇയാള്‍ക്ക് ശിക്ഷ വിധിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. പ്രതിയുടെ ബാഗില്‍ ഈന്തപ്പഴ പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. 5000 റിയാലും 297,000 ഡോളറുമാണ് ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയത്.

രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയി കള്ളപ്പണം വെളുപ്പിക്കാന്‍ നടത്തിയ ശ്രമമാണിതെന്ന് തെളിഞ്ഞതായും കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരികയാണെന്നും അധികൃതര്‍ അറിയിച്ചു.

ശിക്ഷാ കാലാവധി കഴിഞ്ഞ ശേഷം പ്രതിയെ നാടുകടത്തും. രാജ്യത്ത് നിന്ന് വിമാനത്താവളം. തുറമുഖം എന്നിവ വഴി പുറത്തുപോകുന്നവരുടെ കൈവശം 60,000 റിയാലോ തത്തുല്യമായ മറ്റ് കറന്‍സികളോ സാധനങ്ങളോ ഉണ്ടെങ്കില്‍ ഉറവിടം വ്യക്തമാക്കുന്ന രേഖകള്‍ കാണിക്കണം.

പ്രവാസി മലയാളി ഒമാനില്‍ മരിച്ചു

മസ്‌കത്ത്: ഒമാനില്‍ പ്രവാസി മലയാളി മരിച്ചു. കൊല്ലം പുനലൂര്‍ സ്വദേശിനി ബീന ബീവി (62) ആണ് മരിച്ചത്. മസ്‌കത്ത് മബേലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ഒമാനിലെ ഇബ്രിയില്‍ ഹൗസ് മെയ്ഡ് ആയിരുന്നു. പുനലൂര്‍ മാത്ര നിരത്ത് ലക്ഷം വീട് പള്ളി കിഴക്കേതില്‍ ഷാഹുല്‍ ഹമീദിന്റെ ഭാര്യയാണ്.

പിതാവ് ഷംസുദ്ദീന്‍, മാതാവ് സൈനബ ബീവി. മകള്‍ ബിസ്മി, മരുമകന്‍ ബുഹാരി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Laundering of black money of three lakhs; The foreigner was arrested

Next TV

Related Stories
കുവൈത്തില്‍ അനധികൃത ടാക്‌സി സേവനം നല്‍കിയ പ്രവാസികളെ നാടുകടത്താന്‍ നടപടി

Sep 26, 2022 09:08 PM

കുവൈത്തില്‍ അനധികൃത ടാക്‌സി സേവനം നല്‍കിയ പ്രവാസികളെ നാടുകടത്താന്‍ നടപടി

കുവൈത്തില്‍ അനധികൃത ടാക്‌സി സേവനം നല്‍കിയ പ്രവാസികളെ നാടുകടത്താന്‍...

Read More >>
താമസ, തൊഴില്‍ നിയമലംഘകരായ ഒമ്പത് പ്രവാസികള്‍ കൂടി അറസ്റ്റില്‍

Sep 26, 2022 09:01 PM

താമസ, തൊഴില്‍ നിയമലംഘകരായ ഒമ്പത് പ്രവാസികള്‍ കൂടി അറസ്റ്റില്‍

താമസ, തൊഴില്‍ നിയമലംഘകരായ ഒമ്പത് പ്രവാസികള്‍ കൂടി...

Read More >>
സൗദിയിൽ വാഹനാപകടത്തില്‍ പ്രവാസി മലയാളിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം

Sep 26, 2022 06:28 PM

സൗദിയിൽ വാഹനാപകടത്തില്‍ പ്രവാസി മലയാളിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം

സൗദിയിൽ വാഹനാപകടത്തില്‍ പ്രവാസി മലയാളിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം...

Read More >>
പ്രവാസി മലയാളി യുവാവിനെ കാണാതായതായി പരാതി

Sep 26, 2022 06:22 PM

പ്രവാസി മലയാളി യുവാവിനെ കാണാതായതായി പരാതി

പ്രവാസി മലയാളി യുവാവിനെ കാണാതായതായി...

Read More >>
ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Sep 25, 2022 11:21 PM

ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ച പ്രവാസിയുടെ മൃതദേഹം...

Read More >>
യുവതിയെയും മകനെയും വാഹനാപകടത്തില്‍ നിന്ന് രക്ഷിച്ച സുരക്ഷാ സൈനികന് ദാരുണാന്ത്യം

Sep 25, 2022 10:47 PM

യുവതിയെയും മകനെയും വാഹനാപകടത്തില്‍ നിന്ന് രക്ഷിച്ച സുരക്ഷാ സൈനികന് ദാരുണാന്ത്യം

യുവതിയെയും മകനെയും വാഹനാപകടത്തില്‍ നിന്ന് രക്ഷിച്ച സുരക്ഷാ സൈനികന്...

Read More >>
Top Stories