---
title: "പ്രവാസി മലയാളി സൗദിയില്‍ അന്തരിച്ചു"
english_title: "Expatriate Malayali passed away in Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/69809/expatriate-malayali-passed-away-in-saudi"
published_at: "2022-09-21T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632aebfac4bfa_death.jpg"
keywords: []
---

# പ്രവാസി മലയാളി സൗദിയില്‍ അന്തരിച്ചു

> **Lead Summary:** **റിയാദ്:** മലയാളി റിയാദില്‍ അന്തരിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശി വടക്കേ തട്ടത്തുപറമ്പില്‍ ബിജു വിശ്വനാഥന്‍ ആണ് മരണപ്പെട്ടത്.

## Article Content

**റിയാദ്:** മലയാളി റിയാദില്‍ അന്തരിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശി വടക്കേ തട്ടത്തുപറമ്പില്‍ ബിജു വിശ്വനാഥന്‍ ആണ് മരണപ്പെട്ടത്.

വിശ്വനാഥന്‍ - വരദാമണി ദമ്പതികളുടെ മകനാണ്. ഭാര്യ: ബബിത, മകള്‍ മേഘ. റിയാദിലെ റൗദയില്‍ ടോപ്പ് ഓഫ് വേള്‍ഡ് എന്ന കമ്പനിയില്‍ ആറ് മാസമായി ഇലക്ട്രീഷ്യന്‍ ആയി ജോലി ചെയ്യുകയായിരുന്നു.

മൃതദേഹം നാട്ടില്‍ അയക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേളി ജീവകാരുണ്യ കമ്മറ്റി രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/69809/expatriate-malayali-passed-away-in-saudi)