സൗദിയില്‍ കാല്‍നടയാത്രക്കാരെ ശല്യം ചെയ്ത 17 പേര്‍ അറസ്റ്റില്‍

സൗദിയില്‍ കാല്‍നടയാത്രക്കാരെ ശല്യം ചെയ്ത 17 പേര്‍ അറസ്റ്റില്‍
Sep 23, 2022 07:27 AM | By Vyshnavy Rajan

റിയാദ് : സൗദി അറേബ്യയിലെ ഒരു പാര്‍ക്കില്‍ കാല്‍നടയാത്രക്കാരെ ശല്യം ചെയ്ത 17 പേരെ പൊലീസ് പിടികൂടി. പൗരന്മാരും താമസക്കാരും ഉള്‍പ്പെടെയാണ് പിടിയിലായത്. ഹഫ് ര്‍ അല്‍ ബാതിന്‍ പൊലീസാണ് ഇവരെ പിടികൂടിയത്.

പ്രതികള്‍ ഗതാഗതം തടസ്സപ്പെടുത്തുകയും ഔദ്യോഗിക വാഹനങ്ങളില്‍ അതിക്രമിച്ച് കടക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

അതേസമയം സൗദി അറേബ്യയിലേക്ക് നുഴഞ്ഞുകയറ്റക്കാരെ കടത്തിയ അറബ് പൗരന് തടവുശിക്ഷ വിധിച്ചു. പബ്ലിക് പ്രോസിക്യൂഷന്റെ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിലാണ് അറബ് പോരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

പ്രതിക്ക് അഞ്ചു വര്‍ഷം തടവു ശിക്ഷ നല്‍കിയതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. അയല്‍രാജ്യത്ത് നിന്ന് നുഴഞ്ഞുകയറ്റക്കാരെ സൗദിയിലെത്തിക്കാന്‍ ഇയാള്‍ സഹായിച്ചതായി കണ്ടെത്തി. നുഴഞ്ഞുകയറ്റക്കാരെ എത്തിക്കുന്നതിനായി 15000 റിയാല്‍ ഇയാള്‍ വാങ്ങിയതായും കണ്ടെത്തി. തുടര്‍ന്നാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

17 people were arrested for harassing pedestrians in Saudi Arabia

Next TV

Related Stories
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും,  ജാഗ്രതാ മുന്നറിയിപ്പ്

May 11, 2025 09:21 AM

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും, ജാഗ്രതാ മുന്നറിയിപ്പ്

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും...

Read More >>
എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് വിജയത്തിളക്കം

May 10, 2025 05:00 PM

എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് വിജയത്തിളക്കം

എസ്.എസ്.എൽ.സി പരീക്ഷകളിൽ മികച്ച വിജയം നേടി ഗൾഫ്...

Read More >>
ഹൃദയാഘാതം;  പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

May 10, 2025 04:45 PM

ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം...

Read More >>
Top Stories