ദുബായിൽ നറുക്കെടുപ്പിൽ 100 കോടി രൂപ ലഭിച്ചത് ഡ്രൈവർക്ക്

ദുബായിൽ നറുക്കെടുപ്പിൽ 100 കോടി രൂപ ലഭിച്ചത് ഡ്രൈവർക്ക്
Oct 25, 2021 04:42 PM | By Kavya N

ദുബായ്: മെഹ്സൂസ് നറുക്കെടുപ്പിൽ 50,000,000 ദിർഹത്തിന്റെ (നൂറു കോടിയിലേറെ ഇന്ത്യൻ രൂപ) ഒന്നാം സമ്മാനം നേടിയ ഭാഗ്യവാൻ പാക്കിസ്ഥാൻ സ്വദേശിയായ ജുനൈദ് റാണ. മുപ്പത്തിയാറുകാരനായ ജുനൈദ് ദുബായിലെ ഒരു എസി കമ്പനിയിലെ ഡ്രൈവറാണ്. അഞ്ചു വർഷം മുൻപ് പാക്കിസ്ഥാനിലേക്ക് മടങ്ങിയ ഇദ്ദേഹം വീണ്ടും ജോലി തേടിയാണ് ദുബായിൽ എത്തിയത്.

ഭാര്യയും രണ്ടു മക്കളുമാണ് ജുനൈദിന്. സഹോദരനൊപ്പം എത്തിയാണ് അദ്ദേഹം സമ്മാനം കൈപ്പറ്റിയത്. നിരവധി തവണ ഭാഗ്യം പരീക്ഷിച്ച ശേഷമാണ് ഇത്തവണ സമ്മാനം ലഭിച്ചതെന്നും ജുനൈദ് പറഞ്ഞു. മെഹ്സൂസ് ആരംഭിച്ച നാള്‍ മുതൽ പറ്റുന്നത്രയും ആഴ്ചകളിൽ ഓരോ ടിക്കറ്റ് വീതം എടുത്തിരുന്നുവെന്നും പറഞ്ഞു.

ജോലി തുടരുമോ എന്നു ചോദിച്ചപ്പോൾ അക്കാര്യം തീരുമാനിച്ചിട്ടില്ലെന്നും ജോലി ഉപേക്ഷിക്കാനാണ് സാധ്യതയെന്നും ജുനൈദ് പ്രതികരിച്ചു. സമ്മാനം ലഭിച്ചുവെന്ന് അറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടി. ലഭിച്ച തുകകൊണ്ട് കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിലകൂടിയ വലിയ കാറുകളും മറ്റും ഒരിക്കലും സ്വപ്നം കണ്ടിട്ടില്ല. വളരെ ലളിതമായി ജീവിക്കാനാണ് ഇഷ്ടം. ഇപ്പോഴുള്ള ജീവിതത്തിൽ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു.

‘സുഹൃത്താണ് പറഞ്ഞത് ആർക്കോ 50 മില്യൺ ദിർഹം ജാക്ക്പോട്ട് അടിച്ചുവെന്ന്. അപ്പോൾ ഞാൻ പറഞ്ഞു എന്റെ നമ്പറൊന്നു നോക്കട്ടേയെന്ന്. ആദ്യ മൂന്നു നമ്പറുകൾ ചേർന്നപ്പോൾ തന്നെ ഞാൻ സന്തോഷവാനായിരുന്നു. ടിക്കറ്റിന് മുടക്കിയ തുക തിരിച്ചു കിട്ടിയല്ലോ എന്നായിരുന്നു മനസ്സിൽ’–ചിരിച്ചുകൊണ്ട് ജുനൈദ് പറഞ്ഞു. തിരിച്ച് നാട്ടിലേക്ക് പോകുമോയെന്ന് ചോദിച്ചപ്പോൾ അക്കാര്യം ഉറപ്പിച്ചിട്ടില്ലെന്നും പാക്കിസ്ഥാനിലുള്ള ഭാര്യയെ യുഎഇയിലേക്ക് കൊണ്ടുവരാൻ ഇപ്പോൾ ആഗ്രഹിക്കുന്നുണ്ടെന്നും ജുനൈദ് പറഞ്ഞു.

ദുബായിൽ നടന്ന വാർത്താ സമ്മേളനത്തിൽ മെഹസൂസ് ഡ്രോ മാനേജിങ് ഓപ്പറേറ്റർ ഫരിദ് സംജി സന്നിഹിതനായിരുന്നു. ജിസിസിയിൽ എല്ലാ ആഴ്ചയും നടക്കുന്ന നറുക്കെടുപ്പായ മെഹ്സൂസിൽ ഒരാൾക്ക് 100 കോടിയുടെ സമ്മാനം ലഭിക്കുന്നത് ഇതാദ്യമാണ്. യുഎഇയിലെ തന്നെ ഏറ്റവും ഉയർന്ന സമ്മാന തുകയും ഇതാണ്. ജുനൈദിനെ കൂടാതെ മറ്റ് ആറുപേർ 333,333 ദിർഹം നറുക്കെടുപ്പിലൂടെ സ്വന്തമാക്കി. 185 വിജയികൾ 1000 ദിർഹം വീതം നേടി.

3,456 പേരാണു 35 ദിർഹത്തിന്റെ സമ്മാനം സ്വന്തമാക്കിയത്. മഹ്സൂസിന്റെ 48–ാം പ്രതിവാര നറുക്കെടുപ്പിന്റെ വിജയികളെ ആണ് പ്രഖ്യാപിച്ചത്. വളരെ സന്തോഷത്തോടെയാണ് വിജയിയെ പ്രഖ്യാപിക്കുന്നതെന്ന് മെഹസൂസ് ഡ്രോ മാനേജിങ് ഓപ്പറേറ്റർ ഫരിദ് സംജി പറഞ്ഞു. 35 ദിർഹം നൽകി ഒരു കുപ്പി വെള്ളംവാങ്ങിയാണ് അദ്ദേഹം നറുക്കെടുപ്പിൽ പങ്കെടുത്തത്. തിരികെ കിട്ടിയതോ ജീവിതം മാറ്റി മറിക്കുന്ന വലിയ സമ്മാനവും– അദ്ദേഹം പറഞ്ഞു.

The driver got Rs 100 crore in the lottery in Dubai

Next TV

Related Stories
യുഎഇയിൽ താപനില ഉയരും; മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം

Jul 13, 2025 11:51 AM

യുഎഇയിൽ താപനില ഉയരും; മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം

യുഎഇയിൽ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം....

Read More >>
അബുദാബിയില്‍ ഇനി ഡ്രൈവറില്ലാ വാഹനങ്ങള്‍; പരീക്ഷണ ഓട്ടം പൂര്‍ത്തിയായി

Jul 11, 2025 11:32 PM

അബുദാബിയില്‍ ഇനി ഡ്രൈവറില്ലാ വാഹനങ്ങള്‍; പരീക്ഷണ ഓട്ടം പൂര്‍ത്തിയായി

അബുദാബിയില്‍ ഡ്രൈവറില്ലാ വാഹനത്തിന്റെ പരീക്ഷണ ഓട്ടം...

Read More >>
കനത്ത ചൂടും സൂര്യാഘാതവും, ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി കുവൈത്ത്

Jul 11, 2025 03:16 PM

കനത്ത ചൂടും സൂര്യാഘാതവും, ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി കുവൈത്ത്

ഉഷ്ണതരംഗം, ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി...

Read More >>
ഇതെന്തൊരു പ്രതിഭാസം; ഓരോ സ്റ്റേഷനുകളിലെ പെട്രോളുകളിൽ നിറവ്യത്യാസം, സൗദിയിലെ അധികൃതർ പറയുന്നതിങ്ങനെ

Jul 10, 2025 08:42 AM

ഇതെന്തൊരു പ്രതിഭാസം; ഓരോ സ്റ്റേഷനുകളിലെ പെട്രോളുകളിൽ നിറവ്യത്യാസം, സൗദിയിലെ അധികൃതർ പറയുന്നതിങ്ങനെ

ഓരോ സ്റ്റേഷനുകളിലെ പെട്രോളുകളിൽ നിറവ്യത്യാസം, സൗദിയിലെ അധികൃതർ...

Read More >>
Top Stories










News Roundup






//Truevisionall