---
title: "കുവൈത്തില്‍ വിവാഹ മോചനങ്ങള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍"
english_title: "Statistics show that divorces are increasing in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/83367/statistics-show-that-divorces-are-increasing-in-kuwait"
published_at: "2022-12-04T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638cafcee962e_divorce.jpg"
keywords: []
---

# കുവൈത്തില്‍ വിവാഹ മോചനങ്ങള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍

> **Lead Summary:** **കുവൈത്ത് സിറ്റി : **കുവൈത്തില്‍ കഴിഞ്ഞ 11 മാസത്തിനിടെ വിവാഹ മോചന കേസുകള്‍ വര്‍ധിച്ചതായി കണക്കുകള്‍. കഴിഞ്ഞ 11 മാസങ്ങളില്‍ 636 വിവാഹ മോചന കേസുകളാണ് കുവൈത്തില്‍ രജിസ്റ്റര്‍ ചെയ്തത്.

## Article Content

**കുവൈത്ത് സിറ്റി : **കുവൈത്തില്‍ കഴിഞ്ഞ 11 മാസത്തിനിടെ വിവാഹ മോചന കേസുകള്‍ വര്‍ധിച്ചതായി കണക്കുകള്‍. കഴിഞ്ഞ 11 മാസങ്ങളില്‍ 636 വിവാഹ മോചന കേസുകളാണ് കുവൈത്തില്‍ രജിസ്റ്റര്‍ ചെയ്തത്.

ഇതില്‍ 399 കേസുകള്‍ സ്വദേശികളുടേതും 237 എണ്ണം വിദേശികളുടേതുമാണ്. ഈ കാലയളവില്‍ വിവാഹം കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

വിവാഹ മോചനങ്ങള്‍ വര്‍ധിക്കുന്നതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കിലും ദമ്പതികള്‍ തമ്മിലെ വിയോജിപ്പുകള്‍, പൊരുത്തക്കേടുകള്‍ എന്നിവയും മറ്റ് സാമൂഹിക കാരണങ്ങളും വിവാഹ മോചനത്തിലേക്ക് നയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/83367/statistics-show-that-divorces-are-increasing-in-kuwait)