'ബില്ലടക്കാത്ത കാരണത്താൽ ആശുപത്രികൾ രോഗികളെയോ മൃതദേഹങ്ങളോ തടഞ്ഞുവയ്ക്കരുത്; സൗദി ആരോഗ്യ മന്ത്രാലയം

'ബില്ലടക്കാത്ത കാരണത്താൽ ആശുപത്രികൾ രോഗികളെയോ മൃതദേഹങ്ങളോ തടഞ്ഞുവയ്ക്കരുത്; സൗദി ആരോഗ്യ മന്ത്രാലയം
Feb 1, 2023 11:11 PM | By Susmitha Surendran

റിയാദ്: ചികിത്സാബില്ല് അടക്കാത്ത കാരണത്താൽ ആശുപത്രികൾ രോഗികളെയോ മൃതദേഹങ്ങളോ തടഞ്ഞുവെക്കരുതെന്ന് സൗദി ആരോഗ്യ മന്ത്രാലയം.

തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ തടഞ്ഞുവയ്ക്കാൻ ആശുപത്രികൾക്ക് അവകാശമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ തീരുമാനം ആശുപത്രികൾ ലംഘിച്ചാൽ 937 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ്.

മൃതദേഹങ്ങൾ വിട്ടുകൊടുക്കൽ അല്ലെങ്കിൽ രോഗികളുടെയോ നവജാതശിശുക്കളുടെയോ വിടുതൽ എന്നിവ വ്യക്തിയുടെയോ, അയാളുടെ രക്ഷിതാവിന്‍റെയോ, മരണപ്പെട്ടയാളുടെ ബന്ധുക്കളുടെയോ അവകാശമാണ്.

അതിന് ആശുപത്രി ബില്ല് തടസ്സമാകാൻ പാടില്ല. ഇക്കാര്യം സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്കായുള്ള നിയമാവലിയിലെ ആർട്ടിക്കിൾ 30ൽ പറയുന്നുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.

ചികിത്സാബില്ല് കുടിശ്ശികയ്ക്ക് പകരമായി സാമ്പത്തിക ബോണ്ടുകളിൽ ഒപ്പിടാൻ നിർബന്ധിക്കുന്നതും കുറ്റകരമാണ്. ഇത്തരം നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ പരിശോധനകൾ തുടരും.

ലംഘനങ്ങൾ കണ്ടെത്തിയാൽ അത്തരം സ്ഥാപനങ്ങളെ സമിതിക്ക് കൈമാറുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ബില്ല് കുടിശ്ശിക പിരിച്ചെടുക്കാൻ നിയമാനുസൃത നടപടികൾ സ്വീകരിക്കാൻ ആരോഗ്യസ്ഥാപനങ്ങൾക്ക് അനുമതിയുണ്ടെന്നും മന്ത്രാലയം സൂചിപ്പിച്ചു.

'Hospitals should not detain patients or dead bodies for non-payment of bills; Saudi Ministry of Health

Next TV

Related Stories
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

May 8, 2025 08:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

May 8, 2025 05:26 PM

വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ എട്ടര കോടിയോളം രൂപ നേടി കാസർകോട് സ്വദേശി വേണുഗോപാൽ...

Read More >>
Top Stories

Entertainment News