ഹെ​വി ഡ്രൈ​വ​ർ ജോ​ലിയിൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തി​ന്​ തു​ട​ക്കം; കരാറിൽ ഒപ്പുവെച്ചു

ഹെ​വി ഡ്രൈ​വ​ർ ജോ​ലിയിൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തി​ന്​ തു​ട​ക്കം; കരാറിൽ ഒപ്പുവെച്ചു
Feb 2, 2023 01:11 PM | By Nourin Minara KM

ജിദ്ദ: ഹെവി വാഹനങ്ങളിലെ ഡ്രൈവർ ജോലികൾ സ്വദേശിവത്കരിക്കാനുള്ള നടപടികൾ തുടങ്ങി. ഇതിനുള്ള സംരംഭത്തെ പിന്തുണക്കാനുള്ള കരാറിൽ പൊതുഗതാഗത അതോറിറ്റിയും അൽമജ്ദൂഇ കമ്പനിയും ഒപ്പുവെച്ചു. റിയാദിലെ ഗതാഗത അതോറിറ്റി ഓഫിസിലാണ് കരാർ ഒപ്പുവെക്കൽ ചടങ്ങ് നടന്നത്.

ഗതാഗത ലോജിസ്റ്റിക് മേഖലയിലെ തൊഴിലവസരങ്ങൾക്കായുള്ള സ്വദേശിവത്കരണ ശ്രമങ്ങൾ വർധിപ്പിക്കുക ലോജിസ്റ്റിക് മേഖലയിലെ തൊഴിലുകളിൽ ജോലി ചെയ്യാൻ സൗദികളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്വദേശിവത്കരണം സൗദി പൗരന്മാർക്ക് തൊഴിലവസരം ഒരുക്കാൻ അൽമജ്ദൂഇ കമ്പനി ആവശ്യമായ പിന്തുണയും സഹായവും നൽകും.

ഡ്രൈവിങ് പഠിപ്പിക്കാനും പരിശീലിപ്പിക്കാനും ലൈസൻസ് എടുക്കാനും കമ്പനി സൗകര്യമൊരുക്കും. തൊഴിലവസരങ്ങൾ വർധിപ്പിച്ച് വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ അതോറിറ്റി നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയായാണ് പുതിയ ധാരണ.

സ്വ കാര്യ മേഖലയെ പിന്തുണക്കുക, സ്വദേശികളുടെ കഴിവുകൾ ശാക്തീകരിക്കുക, ഡ്രൈവിങ് പരിശീലന ത്തിന്റെയും മെഡിക്കൽ പരിശോധനയുടെയും ചെലവുകൾക്ക് വേണ്ട സഹായം, ഡ്രൈവിങ് ലൈസൻസ് നൽകുന്നതിനുള്ള സഹായം, മാനവ വിഭവശേഷി വികസന ഫണ്ടിൽനിന്ന് വേതനം നൽകുക തുടങ്ങിയവ കരാറിലുൾപ്പെടും. കരാർ പ്രകാരം ലോജിസ്റ്റിക് മേഖലയിൽ കൂടുതൽ സൗദിപൗരന്മാർ ഡ്രൈവർമാരായി എത്തുമെന്നും സേവനങ്ങൾ മെച്ചപ്പെടുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

Swadesivatkaran begins in heavy driver job; Signed the contract

Next TV

Related Stories
#Violationlaw  |    നി​യ​മ ലം​ഘ​നം: കുവൈത്തിൽ നി​ര​വ​ധി പേ​ർ പി​ടി​യി​ൽ

Dec 2, 2023 10:34 AM

#Violationlaw | നി​യ​മ ലം​ഘ​നം: കുവൈത്തിൽ നി​ര​വ​ധി പേ​ർ പി​ടി​യി​ൽ

താ​മ​സ നി​യ​മ ലം​ഘ​ന​ങ്ങ​ളും അ​ന​ധി​കൃ​ത ന​ട​പ​ടി​ക​ളും...

Read More >>
#DUBAI | കെ.പി മുഹമ്മദിന് ദുബൈ പൊലീസിന്റെ ആദരം

Dec 2, 2023 08:39 AM

#DUBAI | കെ.പി മുഹമ്മദിന് ദുബൈ പൊലീസിന്റെ ആദരം

നമ്മുടെ പോറ്റമ്മ നാടായ യുഎഇ യാതൊരു പക്ഷപാതവുമില്ലാതെയാണ് യുഎഇയിലെ സമൂഹങ്ങളെ...

Read More >>
#death  |    മലയാളി യുവാവ് ദുബായിൽ അന്തരിച്ചു

Dec 1, 2023 11:29 PM

#death | മലയാളി യുവാവ് ദുബായിൽ അന്തരിച്ചു

മലയാളി യുവാവ് ദുബായിൽ...

Read More >>
#ARREST | 1000ത്തി​ല​ധി​കം പാ​ക്ക​റ്റ്​ ഖാ​ത്ത് മ​യ​ക്കു​മ​രു​ന്നു​മാ​യി അ​ഞ്ച് വി​ദേ​ശി​ക​ൾ പിടിയിൽ

Dec 1, 2023 11:21 PM

#ARREST | 1000ത്തി​ല​ധി​കം പാ​ക്ക​റ്റ്​ ഖാ​ത്ത് മ​യ​ക്കു​മ​രു​ന്നു​മാ​യി അ​ഞ്ച് വി​ദേ​ശി​ക​ൾ പിടിയിൽ

പ്ര​തി​ക​ൾ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ആ​ർ.​ഒ.​പി...

Read More >>
#GAZA |  ഗാസയിൽ ശാശ്വത വെടിനിർത്തൽ വേണമെന്ന് സൗദി അറേബ്യ

Dec 1, 2023 11:13 PM

#GAZA | ഗാസയിൽ ശാശ്വത വെടിനിർത്തൽ വേണമെന്ന് സൗദി അറേബ്യ

ചൈനീസ് വിദേശകാര്യ മന്ത്രി, അറബ്-ഇസ്ലാമിക് മന്ത്രിതല സമിതിയംഗങ്ങൾ എന്നിവരോടൊപ്പം പലസ്തീൻ വിഷയത്തിൽ യു.എൻ രക്ഷാകൗൺസിലിൽ നടത്തിയ പ്രസംഗത്തിലാണ്...

Read More >>
#rain |  മസ്കത്തിൽ  ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത; ​കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം

Dec 1, 2023 10:09 PM

#rain | മസ്കത്തിൽ ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത; ​കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം

മസ്കത്തിൽ ഞാ​യ​റാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത; ​കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ...

Read More >>
Top Stories