സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം

...
Sep 14, 2021 04:17 PM

റിയാദ് : സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും യെമനില്‍ നിന്ന് ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണ ശ്രമം.

സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് ദക്ഷിണ സൗദിയിലെ പ്രദേശങ്ങളില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്ന് ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്‍തു.

ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു.

ഇറാന്റെ പിന്തുണയോടെ യെമനില്‍ നിന്ന് സൗദിയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് അറബ് സഖ്യസേന പുറത്തുവിട്ട പ്രസ്‍താവനയില്‍ വ്യക്തമാക്കുന്നു.

സൗദി അറേബ്യയിലെ സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് ഹൂതികള്‍ ആക്രമണം തുടരുകയാണെന്നും രാജ്യത്തെ ജനങ്ങളെയും അവരുടെ വസ്‍തുവകകളും സംരക്ഷിക്കാനുള്ള എല്ലാ പ്രതിരോധ മാര്‍ഗങ്ങളും തങ്ങള്‍ സ്വീകരിക്കുമെന്നും അറബ് സഖ്യസേന അറിയിച്ചു.

Another drone strike targeting Saudi Arabia

Related Stories
വ്യക്തി വിവര സംരക്ഷണ നിയമം ഉടൻ പ്രാബല്യത്തിൽ

Sep 17, 2021 02:01 PM

വ്യക്തി വിവര സംരക്ഷണ നിയമം ഉടൻ പ്രാബല്യത്തിൽ

വി​വി​ധ സേ​വ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ശേ​ഖ​രി​ക്കു​ന്ന ഡാ​റ്റ​ക​ൾ കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​ന്​ ക​ടു​ത്ത...

Read More >>
18 വയസ്സിന് താഴെയുള്ളവര്‍ക്കും ബഹറൈന്‍ കോസ്‌വേ വഴി യാത്രക്ക് അനുമതി

Sep 17, 2021 10:34 AM

18 വയസ്സിന് താഴെയുള്ളവര്‍ക്കും ബഹറൈന്‍ കോസ്‌വേ വഴി യാത്രക്ക് അനുമതി

സൗദി പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട്...

Read More >>
കോ​വി​ഡ് വാ​ക്​​സി​ൻ​: രാജ്യത്ത് നാലുകോടിയോളം ഡോസ് വിതരണം ചെയ്​തു

Sep 16, 2021 01:06 PM

കോ​വി​ഡ് വാ​ക്​​സി​ൻ​: രാജ്യത്ത് നാലുകോടിയോളം ഡോസ് വിതരണം ചെയ്​തു

ഇ​തു​വ​രെ നാ​ലു​കോ​ടി​യോ​ളം ഡോ​സ്​ വി​ത​ര​ണം...

Read More >>
Top Stories