---
title: "#death | ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു "
english_title: "#body #Malayali #who #died #due #heartattack #brought #home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/200818/body-malayali-who-died-due-heartattack-brought-home"
published_at: "2024-04-24T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6628ab11c8aec_hhh.jpg"
keywords: []
---

# #death | ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു 

> **Lead Summary:** **റിയാദ്: [ **ഏതാനും ദിവസം മുമ്പ് റിയാദ് ന്യൂ സനാഇയ്യയിലെ സ്വകാര്യ മീറ്റ് ഫാക്ടറിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട ടെക്നീഷ്യനായ തൃശൂർ കുഴിക്കാട്ടുശ്ശേരി താഴേക്കാട് സ്വദേശി സർജിൽ കൃഷ്ണയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി ഇന്നലെ സംസ്കരിച്ചു.

## Article Content

**റിയാദ്: [ **ഏതാനും ദിവസം മുമ്പ് റിയാദ് ന്യൂ സനാഇയ്യയിലെ സ്വകാര്യ മീറ്റ് ഫാക്ടറിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട ടെക്നീഷ്യനായ തൃശൂർ കുഴിക്കാട്ടുശ്ശേരി താഴേക്കാട് സ്വദേശി സർജിൽ കൃഷ്ണയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി ഇന്നലെ സംസ്കരിച്ചു.

ഒന്നര മാസം മുമ്പാണ് ഓട്ടോമൊബൈൽ എഞ്ചിനിയറായ ഇദ്ദേഹം റിയാദിൽ ജോലിക്കെത്തിയത്.

മാതാപിതാക്കളും അനുജനുമടങ്ങുന്നതാണ് കുടുംബം. ഉണ്ണികൃഷ്ണൻ മറ്റപറമ്പിൽ, വത്സല ദമ്പതികളുടെ മകനാണ് മുപ്പതുകാരനായ സർജിൽ.

സിറിൽ കൃഷ്ണ സഹോദരനാണ്. കേളി പ്രവർത്തകരുടെ മേൽനോട്ടത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/200818/body-malayali-who-died-due-heartattack-brought-home)