#bodyfound | അപ്പാർട്ട്മെന്‍റിൽ യുവതിയുടേതെന്ന് കരുതപ്പെടുന്ന അഴുകിയ മൃതദേഹം കണ്ടെത്തി

#bodyfound  | അപ്പാർട്ട്മെന്‍റിൽ യുവതിയുടേതെന്ന് കരുതപ്പെടുന്ന അഴുകിയ മൃതദേഹം കണ്ടെത്തി
Apr 24, 2024 02:26 PM | By Athira V

കുവൈത്ത് സിറ്റി: കുവൈത്തിലെ നുഗ്രയിലെ ഒരു അപ്പാർട്ട്മെൻറിൽ യുവതിയുടേതെന്ന് കരുതപ്പെടുന്ന അഴുകിയ മൃതദേഹം കണ്ടെത്തി. ഹവല്ലി ഗവർണറേറ്റിലെ നുഗ്രയിലെ ഒരു അപ്പാർട്ട്‌മെന്‍റിൽ മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിൻറെ ഓപ്പറേഷൻ റൂമിൽ വിവരം ലഭിക്കുകയായിരുന്നു.

തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ഡിറ്റക്ടീവുകളും സ്ഥലത്തേക്ക് എത്തി. മൃതദേഹത്തിന് പഴക്കമുണ്ടെന്നും യുവതിയുടേതാണെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നതെന്നും സുരക്ഷാ അധികൃതർ പറഞ്ഞു.

കൂടുതൽ പരിശോധനകൾക്കായി മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് കൈമാറി. മരണകാരണം കണ്ടെത്താൻ കേസ് ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.

#decomposed #body #young #woman #found #apartment #kuwait

Next TV

Related Stories
കുവൈത്തിലെ സാൽമിയയില്‍ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം

May 9, 2025 11:24 PM

കുവൈത്തിലെ സാൽമിയയില്‍ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം

കുവൈത്തിലെ സാല്‍മിയയില്‍ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം....

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

May 9, 2025 08:10 PM

ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ...

Read More >>
കുവൈത്തിൽ രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം മദ്യവിഷബാധയെന്ന് സംശയം

May 9, 2025 05:28 PM

കുവൈത്തിൽ രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം മദ്യവിഷബാധയെന്ന് സംശയം

കുവൈത്തിൽ രണ്ട് പ്രവാസികൾ മരിച്ചത് മദ്യവിഷബാധ മൂലമാകാമെന്ന്...

Read More >>
Top Stories

Entertainment News