---
title: "കോ​വി​ഡ് മു​ന്ന​ണി​പ്പോ​രാ​ളി​ക​ൾ​ക്ക്​ യു.​എ.​ഇ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സ്​​നേ​ഹാ​ദ​രം "
english_title: "UAE Cabinet Shows Love to Covid-19 Fighters rate"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/125212/uae-cabinet-shows-love-to-covid-19-fighters-rate"
published_at: "2023-06-26T16:26:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64996ecd23489_COVID.jpg"
keywords: []
---

# കോ​വി​ഡ് മു​ന്ന​ണി​പ്പോ​രാ​ളി​ക​ൾ​ക്ക്​ യു.​എ.​ഇ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സ്​​നേ​ഹാ​ദ​രം 

> **Lead Summary:** **ദു​ബൈ:** കോ​വി​ഡ്​ പ്ര​തി​സ​ന്ധി നേ​രി​ടാ​ൻ​ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ച്ച മു​ന്ന​ണി​പ്പോ​രാ​ളി​ക​ൾ​ക്ക്​ യു.​എ.​ഇ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സ്​​നേ​ഹാ​ദ​രം. കോ​വി​ഡ്​ കാ​ല​ത്ത്​ ആ​ശു​പ​ത്രി​ക​ളി​ലും ക്ലി​നി​ക്കു​ക​ളി​ലും സ​ന്ന​ദ്ധ സേ​വ​നം ന​ട​ത്തി​യ 100 പേ​ർ​ക്ക്​ ഹ​ജ്ജി​ന്​ അ​വ​സ​രം.

## Article Content

**ദു​ബൈ:** കോ​വി​ഡ്​ പ്ര​തി​സ​ന്ധി നേ​രി​ടാ​ൻ​ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ച്ച മു​ന്ന​ണി​പ്പോ​രാ​ളി​ക​ൾ​ക്ക്​ യു.​എ.​ഇ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സ്​​നേ​ഹാ​ദ​രം. കോ​വി​ഡ്​ കാ​ല​ത്ത്​ ആ​ശു​പ​ത്രി​ക​ളി​ലും ക്ലി​നി​ക്കു​ക​ളി​ലും സ​ന്ന​ദ്ധ സേ​വ​നം ന​ട​ത്തി​യ 100 പേ​ർ​ക്ക്​ ഹ​ജ്ജി​ന്​ അ​വ​സ​രം.

സ​ർ​ക്കാ​ർ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​യാ​യ എ​മി​റേ​റ്റ്​​സ്​ റെ​ഡ്​ ക്ര​സ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ 100 പേ​ർ​ക്ക്​ സൗ​ജ​ന്യ​മാ​യി ഹ​ജ്ജി​ന്​ അ​വ​സ​രം ല​ഭി​ച്ച​ത്. ഇ​വ​ർ ക​ഴി​ഞ്ഞ​ദി​വ​സം അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ഹ​ജ്ജ്​ ക​ർ​മ​ത്തി​നാ​യി പു​റ​പ്പെ​ട്ടു. അ​ൽ ദ​ഫ്ര മേ​ഖ​ല​യു​ടെ ഭ​ര​ണ​പ്ര​തി​ധി​നി​യും എ​മി​റേ​റ്റ്​​സ്​ റെ​ഡ്​ ക്ര​സ​ന്‍റ്​ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ സാ​യ്​​ദി​ന്‍റെ പ്ര​ത്യേ​ക മേ​ൽ​നോ​ട്ട​ത്തി​ന്​ കീ​ഴി​ലാ​യി​രു​ന്നു ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്​.

2020ൽ ​രാ​ജ്യ​ത്ത് പ്ര​തി​ദി​നം നൂ​റി​ല​ധി​കം പേ​ർ​ക്ക്​ കോ​വി​ഡ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ആ​രോ​ഗ്യ രം​ഗ​ത്തെ മു​ന്ന​ണി​പ്പോ​രാ​ളി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ഓ​ഫി​സ്​ തു​റ​ക്കു​ന്ന​ത്. പ്ര​തി​സ​ന്ധി​ക​ളി​ലും അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ മു​ൻ​നി​ര​പ്പോ​രാ​ളി​ക​ൾ വ​ഹി​ക്കു​ന്ന പ​ങ്കി​നെ കു​റി​ച്ച്​ അ​വ​ബോ​ധം വ​ള​ർ​ത്തു​ക​യും അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നോ​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം. 2021 സെ​പ്​​റ്റം​ബ​റി​ൽ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ 18,000ഓ​ളം കു​ട്ടി​ക​ൾ​ക്ക്​ ‘ഹ​യ്യാ​കും ഗ്രാ​ൻ​ഡ്​ പ​ദ്ധ​തി’​ക്ക്​ കീ​ഴി​ൽ സ​ർ​ക്കാ​ർ പ്ര​ത്യേ​ക പ​ഠ​ന സ്​​കോ​ള​ർ​ഷി​പ്​ ന​ൽ​കി​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/125212/uae-cabinet-shows-love-to-covid-19-fighters-rate)