കുവൈത്ത് സിറ്റി: (gccnews.in) കുവൈത്തിൽ പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു. ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ല അസ്സബാഹിൻ്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭക്ക് കുവൈത്ത് അമീർ ഷെയ്ഖ് മിഷ്അല്‍ അൽ അഹമ്മദ് ജാബർ അസ്സബാഹ് അംഗീകാരം നൽകി.
13 മന്ത്രിമാർ ഉൾകൊള്ളുന്ന മന്ത്രിസഭയാണ് കുവൈത്തില്‍ അധികാരമേല്‍ക്കുന്നത്.
1-ഫഹദ് യൂസുഫ് സൗദ് അസ്സബാഹ് :- ആദ്യ ഉപപ്രധാനമന്ത്രി, പ്രതിരോധം, ആഭ്യന്തരം 2-ഷെരീദ അബ്ദുല്ല അൽ-മൗഷർജി:- ഉപപ്രധാനമന്ത്രി, ക്യാബിനറ്റ് കാര്യം. 3-ഡോഇമാദ് മുഹമ്മദ് അൽഅത്തിഖി:-. ഉപപ്രധാനമന്ത്രി, എണ്ണ. 4-അബ്ദുൽറഹ്മാൻ ബ്ദാഹ് അൽ-മുതൈരി:- ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ . 5-ഡോ. അഹമ്മദ് അബ്ദുൾവഹാബ് അൽ-അവാദി:- ആരോഗ്യം.
6-ഡോ. അൻവർ അലി അൽ മുദാഫ്:- ധനകാര്യം. സാമ്പത്തികം , നിക്ഷേപ കാര്യം. 7-ഡോ.അദേൽ മുഹമ്മദ് അൽ അദ്വാനി:- വിദ്യാഭ്യാസം. ഉന്നത വിദ്യാഭ്യാസം, ശാസ്ത്രം ഗവേഷണം .
8-അബ്ദുള്ള അലി അൽ-യഹ്യ:- വിദേശകാര്യം. 9-ഡോ.നൂറ മുഹമ്മദ് അൽ മഷാൻ:- പൊതുമരാമത്ത്, മുനിസിപ്പാലിറ്റി . 10-ഡോ. മുഹമ്മദ് ഇബ്രാഹിം അൽ വാസ്മി:- നീതിന്യായം, ഔഖാഫ്, ഇസ്ലാമിക കാര്യം. 11-ഒമർ സൗദ് അൽ-ഒമർ:- വാണിജ്യ വ്യവസായം, വാർത്താവിനിമയം.
12-ഡോ. മുഹമ്മദ് അബ്ദുൽ അസീസ് ബുഷെഹ്‌രി, വൈദ്യുതി, ജലം, ഊർജം, ഭവനകാര്യം. 13-ഡോ. അംതൽ ഹാദി അൽ ഹുവൈല:- സാമൂഹികം, തൊഴിൽ, കുടുംബകാര്യം, യുവജനകാര്യം. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ ഉത്തരവ് പ്രാബല്യത്തിൽ വരും.
#new #cabinet #has #been #announced #in #Kuwait