---
title: "വടകര സ്വദേശി  ബഹ്​റൈനിൽ മരിച്ചു"
english_title: "Vadakara native dies in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/13712/vadakara-native-dies-in-bahrain"
published_at: "2021-11-30T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a65c0e737c2_shiju.jpg"
keywords: []
---

# വടകര സ്വദേശി  ബഹ്​റൈനിൽ മരിച്ചു

> **Lead Summary:** **മനാമ:** വാഹനാപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന കോഴിക്കോട്​ സ്വദേശി ബഹ്​റൈനിൽ മരിച്ചു. വടകര മണിയൂർ എടവനമീത്തൽ കെ.എം. ഷിജു ആണ്​ മരിച്ചത്​. കഴിഞ്ഞ വെള്ളിയാഴ്​ച സാറിൽ റോഡ്​ മുറിച്ചുകടക്കു​മ്പോള്‍ വാഹനം ഇടിച്ചാണ്​ അപകടം സംഭവിച്ചത്​.

## Article Content

**മനാമ:** വാഹനാപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന കോഴിക്കോട്​ സ്വദേശി ബഹ്​റൈനിൽ മരിച്ചു. വടകര മണിയൂർ എടവനമീത്തൽ കെ.എം. ഷിജു ആണ്​ മരിച്ചത്​. കഴിഞ്ഞ വെള്ളിയാഴ്​ച സാറിൽ റോഡ്​ മുറിച്ചുകടക്കു​മ്പോള്‍ വാഹനം ഇടിച്ചാണ്​ അപകടം സംഭവിച്ചത്​.

തുടർന്ന്​ സൽമാനിയ മെഡിക്കൽ കോംപ്ലക്​സിൽ ചികിത്സയിലായിരുന്നു. 12 വർഷമായി ബഹ്റൈനിലുള്ള ഷിജു കാർപ്പൻററി വർക്ക്​ഷോപ്പിൽ ​ഫോർമാനായി ജോലി ചെയ്യുകയായിരുന്നു. അവിവാഹിതനാണ്​.

പിതാവ്​: ഗോപാലൻ. മാതാവ്​: മാതു. സഹോദരങ്ങൾ: ചന്ദ്രൻ (ഖത്തർ), ഷൈജു, ബിന്ദു. രേഖകൾ ശരിയാക്കി മൃതദേഹം അടുത്ത ദിവസം നാട്ടിലേക്ക്​ കൊണ്ടുപോകും. ബഹ്​റൈൻ പ്രതിഭ, ബഹ്​റൈൻ മണിയൂർ കൂട്ടായ്​മ ഭാരവാഹികളായ സുബൈർ കണ്ണൂർ, ശശി വള്ളിൽ, സുധീർ പൂക്കണ്ടി, മനോജ്​ വടകര, ജിതേഷ്​ എന്നിവർ തുടർ നടപടികൾക്ക്​ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/13712/vadakara-native-dies-in-bahrain)