Feb 5, 2024 01:55 PM

അബുദാബി: (gccnews.com) ആരോഗ്യ മാനദണ്ഡങ്ങൾ ലംഘിച്ച സ്ഥാപനത്തിനെതിരെ കർശന നടപടിയെടുത്ത് അബുദാബി ആരോഗ്യ വകുപ്പ്. വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഹെൽത്ത് സെൻററിന് 10 ലക്ഷം (2 കോടിയിലേറെ ഇന്ത്യൻ രൂപ) ദിർഹമാണ് പിഴ ചുമത്തിയത്.

രേഖകളിൽ കൃത്രിമം നടത്തിയതായി സംശയിക്കുന്ന സാഹചര്യത്തിൽ സെൻററിലെ ചില ഡോക്ടർമാർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഹെൽത്ത് സെൻററിൻറെ എല്ലാ ശാഖകകളിലും ദന്ത ചികിത്സ നിർത്തിവെക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.

ഇതിന് പുറമെ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയ എട്ട് ഹെൽത്ത് സെൻററുകൾ, നാല് പരിചരണ കേന്ദ്രങ്ങൾ, ഒരു ഡെൻറൽ ക്ലിനിക്, ഒക്യുപേഷനൽ മെഡിസിൻ സെൻറർ, ലബോറട്ടറി, മെഡിക്കൽ സെൻറർ എന്നിവ അടച്ചുപൂട്ടാനും ആരോഗ്യ വകുപ്പ് ഉത്തരവിട്ടു.

പ​ക​ർ​ച്ച​വ്യാ​ധി കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​തി​രി​ക്കു​ക, ഇ​ല​ക്​​ട്രോ​ണി​ക്​ റി​പ്പോ​ർ​ട്ടി​ങ്​ നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​നം, അ​ടി​യ​ന്ത​ര കേ​സു​ക​ളി​ൽ മ​രു​ന്നു​ക​ളും മ​റ്റു​ സ​ഹാ​യ​ങ്ങ​ളും ല​ഭ്യ​മാ​ക്കാ​തി​രി​ക്കു​ക, പ​ക​ർ​ച്ച​വ്യാ​ധി ത​ട​യു​ന്ന​തി​ൽ വീ​ഴ്ച, മെ​ഡി​ക്ക​ൽ റെ​ക്കോ​ഡു​ക​ൾ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​തി​രി​ക്കു​ക, ഹോം ​കെ​യ​ർ സ​ർ​വീസ്​ രം​ഗ​ത്തെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തി​രി​ക്കു​ക, രോ​ഗി​യു​ടെ സ​മ്മ​ത​മി​ല്ലാ​തെ​യു​ള്ള ചി​കി​ത്സ, ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും രോ​ഗി​യോ​ട്​ വ്യ​ക്ത​മാ​ക്കാ​തി​രി​ക്കു​ക, ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ൻറെ ലൈ​സ​ൻ​സു​ള്ള പ്ര​ഫ​ഷ​നു​ക​ളെ നി​യ​മി​ക്കു​ന്ന​തി​ൽ വീ​ഴ്ച എന്നീ നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ​ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

#Caught #lightning #test #didn't #follow #law #Harsh #action #health #center #crore #fine

Next TV

Top Stories










News Roundup