#RiyadhGenius2024 | റിയാദ് ജീനിയസ്-2024 കിരീടം നേടി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്

#RiyadhGenius2024 | റിയാദ് ജീനിയസ്-2024 കിരീടം നേടി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്
Apr 22, 2024 03:21 PM | By VIPIN P V

റിയാദ് : (gccnews.com) അറിവുത്സവത്തിന്റെ പൂരത്തിനൊടുവിൽ അഞ്ച് പുരുഷ കേസരികളെ മുട്ടുകുത്തിച്ച് കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.

സൗദി അറേബ്യയിലെ റിയാദ് ജീനിയസ്-2024' കിരീടം നേടി. ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച പരിപാടിയിലാണ് റിയാദിൽ പ്രവാസിയായ നിവ്യയുടെ നേട്ടം.

കേളി കലാസാംസ്ക‌ാരിക വേദിയുടെ 23-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മലാസ് ലുലു റൂഫ് അരീനയിൽ തിങ്ങി നിറഞ്ഞ ആയിരങ്ങളെ സാക്ഷി നിർത്തി നടന്ന പരിപാടിയിൽ 357 പേർ ആദ്യ റൗണ്ടിൽ മാറ്റുരച്ചു.

16 ചോദ്യങ്ങളിൽ നിന്നും കൂടുതൽ മാർക്ക് നേടിയ ആറുപേരാണ് ഫൈനൽ മത്സരത്തിൽ മാറ്റുരച്ചത്.

രാജേഷ്, ഷമൽ രാജ്, നിബു വർഗ്ഗീസ്, ബഷീർ, അക്ബർ അലി എന്നിവരാണ് ഫൈനൽ റൗണ്ടിലെത്തിയ മറ്റു മത്സരാർഥികൾ. കാതോർത്തും കൺപാർത്തും, ബേക്കേഴ്സ് സ്ട്രീറ്റ്, പ്രവാസലോകം, ഗ്രാൻഡ് മാസ്റ്റർ സ്പെഷ്യൽ, മണിച്ചിത്രത്താഴ് എന്നിങ്ങനെ അഞ്ച് റൗണ്ടുകളായാണ് മത്സരം നടന്നത്.

അത്യന്തം ആവേശവും ജിജ്ഞാസയും നിറഞ്ഞ മത്സരത്തിൽ കാണികളായെത്തിയ അയ്യായിരത്തോളം വരുന്ന ജനത നിശബ്ദരായി മത്സരാവസാനം വരെ വീക്ഷിച്ചു.

ഓരോ റൗണ്ടുകൾ പിന്നിടുമ്പോഴും മത്സരാർത്ഥികൾ ഒപ്പത്തിനൊപ്പം നീങ്ങിയത് കാണികളെ ആകാംക്ഷാഭരിതരാക്കി.

ഫൈനൽ റൗണ്ടിൽ മാത്രം 90 പോയിന്റ് നേടി ആകെ 190 പോയിന്റ് കരസ്ഥമാക്കിയാണ് നിവ്യ നേട്ടം കൊയ്തത്. തലശ്ശേരി വടക്കുമ്പാട് എസ് എൻ പുരത്തെ ദിനേശൻ സുഷമ ദമ്പതികളുടെ മകളാണ് നിവ്യ.

#NivyaSimnesh,#native #Kannur #won #Riyadh #Genius-2024 #title

Next TV

Related Stories
സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശി യുവാവിന്‍റെ മൃതദേഹം നാട്ടിൽ ഖബറടക്കി

Jul 14, 2025 05:31 PM

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശി യുവാവിന്‍റെ മൃതദേഹം നാട്ടിൽ ഖബറടക്കി

ജിദ്ദ-ജിസാൻ ഹൈവേയിലെ അൽലൈത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ബാദുഷ ഫാരിസിെൻറ മൃതദേഹം നാട്ടിലെത്തിച്ച്...

Read More >>
ഷാർജയിലെ ഫ്ലാറ്റിൽ തീപിടിത്തം; പ്രവാസി സ്ത്രീക്ക് ദാരുണാന്ത്യം

Jul 14, 2025 11:28 AM

ഷാർജയിലെ ഫ്ലാറ്റിൽ തീപിടിത്തം; പ്രവാസി സ്ത്രീക്ക് ദാരുണാന്ത്യം

ഷാർജയിലെ അൽ മജാസ് 2 ഏരിയയിൽ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള ഇന്ത്യക്കാരി...

Read More >>
ഒമാനിൽ ഇലക്ട്രിക് ഗെയിം കളിച്ചുകൊണ്ടിരിക്കെ കുട്ടിക്ക് പരിക്ക്

Jul 13, 2025 08:56 PM

ഒമാനിൽ ഇലക്ട്രിക് ഗെയിം കളിച്ചുകൊണ്ടിരിക്കെ കുട്ടിക്ക് പരിക്ക്

ഒമാനിൽ ഇലക്ട്രിക് ഗെയിം കളിച്ചുകൊണ്ടിരിക്കെ കുട്ടിക്ക്...

Read More >>
ലൈസൻസില്ലാത്ത താമസകേന്ദ്രങ്ങളിൽ തീർത്ഥാടകരെ പാർപ്പിച്ചു; രണ്ട് ഉംറ കമ്പനികൾക്ക് സസ്പെൻഷൻ

Jul 13, 2025 02:42 PM

ലൈസൻസില്ലാത്ത താമസകേന്ദ്രങ്ങളിൽ തീർത്ഥാടകരെ പാർപ്പിച്ചു; രണ്ട് ഉംറ കമ്പനികൾക്ക് സസ്പെൻഷൻ

ലൈസൻസില്ലാത്ത താമസകേന്ദ്രങ്ങളിൽ തീർത്ഥാടകരെ പാർപ്പിച്ച രണ്ട് ഉംറ കമ്പനികൾക്ക് സസ്പെൻഷൻ...

Read More >>
കുവൈത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി സ്ത്രീ മരിച്ചു

Jul 13, 2025 01:02 PM

കുവൈത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി സ്ത്രീ മരിച്ചു

കുവൈത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി സ്ത്രീ...

Read More >>
അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

Jul 13, 2025 11:55 AM

അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക്...

Read More >>
Top Stories

News Roundup

//Truevisionall