---
title: "#babydeath | മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ഖത്തറിൽ മരിച്ചു "
english_title: "#Eight #months #old #baby #Malayali #couple #died #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/201834/eight-months-old-baby-malayali-couple-died-qatar"
published_at: "2024-04-28T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662e85aa27c51_g.jpg"
keywords: []
---

# #babydeath | മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ഖത്തറിൽ മരിച്ചു 

> **Lead Summary:** **ദോഹ: **പാലക്കാട് പട്ടാമ്പി കൂറ്റനാട് സ്വദേശികളായ ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ഖത്തറിലെ അൽ സിദ്ര ആശുപത്രിയിൽ മരിച്ചു.

## Article Content

**ദോഹ: **പാലക്കാട് പട്ടാമ്പി കൂറ്റനാട് സ്വദേശികളായ ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ഖത്തറിലെ അൽ സിദ്ര ആശുപത്രിയിൽ മരിച്ചു.

അൽ സുൽത്താൻ മെഡിക്കൽ സെന്ററിൽ അക്കൗണ്ടന്റായ ഒറ്റയിൽ മുഹമ്മദ് ശരീഫ് -ജസീല ദമ്പതികളുടെ മകൻ മുഹമ്മദ് ആണ് മരിച്ചത്.

രണ്ടു ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു.

ഫാത്തിമ സുഹൈമ, ഫഹീമ നുസൈബ, സ്വാബീഹ് എന്നിവരാണ് സഹോദരങ്ങൾ. ദമ്പതികളുടെ ഇളയമകനാണ് മരിച്ചത്. മയ്യിത്ത് ഖത്തറിൽ തന്നെ ഖബറടക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/201834/eight-months-old-baby-malayali-couple-died-qatar)