---
title: "#accident | കണ്ണൂർ ​ സ്വദേശി അൽഐനിൽ വാഹനാപകടത്തിൽ മരിച്ചു"
english_title: "#native #Kannur #died #car #accident #AlAin"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/225856/native-kannur-died-car-accident-alain"
published_at: "2024-08-05T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b0f876cf2aa_death.jpg"
keywords: []
---

# #accident | കണ്ണൂർ ​ സ്വദേശി അൽഐനിൽ വാഹനാപകടത്തിൽ മരിച്ചു

> **Lead Summary:** കണ്ണൂർ ചക്കരക്കല്ല്​ മൗവ്വഞ്ചേരി സ്വദേശി അബ്​ദുൽ ഹക്കീം യു.എ.ഇയിലെ അൽഐനിൽ വാഹനാപകടത്തിൽ മരിച്ചു.

## Article Content

കണ്ണൂർ ചക്കരക്കല്ല്​ മൗവ്വഞ്ചേരി സ്വദേശി അബ്​ദുൽ ഹക്കീം യു.എ.ഇയിലെ അൽഐനിൽ വാഹനാപകടത്തിൽ മരിച്ചു.

ഹക്കീം ഓടിച്ച കാർ ട്രെയിലറിൽ ഇടിച്ചാണ്​ അപകടം​. അൽഐനിൽ നിന്നും അബൂദബിയിലേക്ക്​ വരുന്നവഴി സ്വൈഹാൻ എന്ന സ്ഥലത്തുവെച്ച്​ തിങ്കാളഴ്ച പുലർച്ചെ ഒരു മണിയോടെയാണ്​ അപകടമുണ്ടായത്​.

സഹോദരനൊപ്പം അൽഐനിൽ ബിസിനസ്​ ചെയ്തുവരികയായിരുന്നു.

അവിവാഹിതനാണ്​. പിതാവ്​: അബ്​ദുൽ ഖാദർ. മാതാവ്​: ഹൈറുന്നിസ. സഹോദരങ്ങൾ: അസ്​ഹർ(എൽഐൻ), ഹാജറ, ഹസ്ന. ഖബറടക്കം ചൊവ്വാഴ്ച പള്ളിക്കണ്ടി ഖബർസ്ഥാനിൽ. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/225856/native-kannur-died-car-accident-alain)