Aug 7, 2024 01:16 PM

അബുദാബി: ( gcc.truevisionnews.com)  യുഎഇയുടെ വിവിധ ഭാഗങ്ങളിലും ഇന്നലെ നേരിയ മഴ പെയ്തു.

ഇന്നും മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. താപനില കുറയുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

അല്‍ ഐന്‍, അബുദാബി, ഫുജൈറ, ഖോര്‍ഫക്കാന്‍ എന്നിവിടങ്ങളിലാണ് മഴ പെയ്തത്. വാദികള്‍ നിറഞ്ഞൊഴുകി.

ഇന്നലെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച രാവിലെ ഫുജൈറയിലും മഴ ലഭിച്ചിരുന്നു. ഇന്ന് അന്തരീക്ഷം ഭാഗികമായി മേഘാവൃതമാണ്.

അല്‍ ഐനിലും അബുദാബിയിലും വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. രാജ്യമെമ്പാടും 2-3 ഡിഗ്രി സെല്‍ഷ്യസ് കുറവുണ്ടാകും.

ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുള്ള അസ്ഥിരമായ കാലാവസ്ഥ വിവിധ ഗൾഫ് രാജ്യങ്ങളില്‍ തുടരുകയാണ്.

#low #pressure #Light #rain #UAE #chances #rain #coming #days

Next TV

Top Stories










News Roundup