#Burjeel | മികച്ച വളർച്ച രേഖപ്പെടുത്തി ബുർജീൽ ഹോൾഡിങ്‌സ്

#Burjeel  | മികച്ച വളർച്ച രേഖപ്പെടുത്തി ബുർജീൽ ഹോൾഡിങ്‌സ്
Aug 8, 2024 04:25 PM | By ADITHYA. NP

അബുദാബി :(gcc.truevisionnews.com) അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എഡിഎക്‌സ്) ലിസ്റ്റ് ചെയ്തിരിക്കുന്ന മധ്യപൂർവദേശത്തെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ഹെൽത്ത് കെയർ സേവന ദാതാവായ ബുർജീൽ ഹോൾഡിങ്‌സ് മികച്ച വളർച്ച രേഖപ്പെടുത്തി.

2024ലെ ആദ്യ ആറുമാസത്തെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചുജൂൺ 30 വരെയുള്ള വർഷത്തിന്‍റെ ആദ്യ പകുതിയിലെ സാമ്പത്തിക ഫലങ്ങളിൽ ഗ്രൂപ്പിന്‍റെ വരുമാനം 10% വർധിച്ച് 2 .4 ബില്യൺ ദിർഹമായി.

അറ്റാദായം 6% ഉയർന്ന് 238 ദശലക്ഷമായി (ഒറ്റത്തവണ ചെലവുകളും നികുതികളും മാറ്റിനിർത്താതെ). ഇബിഐടിഡിഎ (EBITDA) 477 ദശലക്ഷം ദിർഹത്തിലെത്തി (2.2% വർധനവ്)മികച്ച സേവനങ്ങളുടെ ഭാഗമായി ഇൻപേഷ്യന്‍റ്, ഔട്ട്പേഷ്യന്‍റ് എണ്ണത്തിലുണ്ടായ വർധനവിനെ തുടർന്ന് രോഗികളുടെ എണ്ണം ആദ്യ പകുതിയിൽ 3.1 ദശലക്ഷമായി ഉയർന്നു.

ബുർജീൽ ഹോൾഡിങ്സിന്‍റെ പ്രധാന ആസ്തിയായ ബുർജീൽ മെഡിക്കൽ സിറ്റി മികച്ച സാമ്പത്തിക വളർച്ചയാണ് ഈ കാലയളവിൽ കൈവരിച്ചത്.

ഡോ. ഷംഷീർ വയലിൽ സ്ഥാപകനും ചെയർമാനുമായ ബുർജീൽ ഹോൾഡിങ്സ് വളർച്ചാ ആസ്തികൾ വർധിപ്പിച്ചും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും സങ്കീർണ പരിചരണമേഖലകളിൽ നടത്തിയ പ്രവർത്തനങ്ങളുമാണ് വളർച്ചയ്ക്ക് അടിത്തറ പാകിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ആരോഗ്യ മേഖലയിലെ സാങ്കേതികവിദ്യയിൽ മുൻ നിരയിലെത്തുന്നതിനായി ഗ്രൂപ്പ് ഐമെഡ് ടെക്നോളജീസ് ആരംഭിച്ചു. അൽ ഐനിലെ അൽ ദാഹിറിലും അൽ ദഫ്രയിലെ മദീനത്ത് സായിദ് പ്രദേശങ്ങളിലും രണ്ട് പ്രത്യേക ഡേ സർജറി സെന്‍ററുകൾ തുറന്ന് സാന്നിധ്യം കൂടുതൽ വിപുലീകരിച്ചു.

ബുർജീൽ മെഡിക്കൽ സിറ്റിയിൽ ആരംഭിച്ച ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് യുഎഇയിലെ ഏറ്റവും വലിയ കാൻസർ കെയർ നെറ്റ് വർക്കുകളിൽ ഒന്നാണ്.

കൊളംബിയൻ മൾട്ടിനാഷണൽ ഹെൽത്ത് കെയർ പ്രൊവൈഡറായ കെരാൽറ്റിയുമായി ചേർന്ന് സംയുക്ത സംരംഭം രൂപീകരിച്ചതിലൂടെ സൗദിയിലെ പ്രാഥമിക ആരോഗ്യസംരക്ഷണ സാധ്യതകളിലേക്കുള്ള ആദ്യ ചുവടുവയ്പ് ഗ്രൂപ്പ് നടത്തി.

ജൂലൈയിൽ ആരംഭിച്ച അഞ്ച് പുതിയ സെന്‍ററുകളുൾപ്പടെ ഫിസിയോതെറാബിയ ശൃംഖലയിൽ മൊത്തം 22 ശാഖകളായി. അർബുദ പരിചരണം, അവയവം മാറ്റിവയ്ക്കൽ തുടങ്ങിയ സൂപ്പർ സ്പെഷ്യാലിറ്റി മേഖലകളിലെ തുടർച്ചയായ നിക്ഷേപങ്ങളിലൂടെയും, പ്രാദേശിക ശൃംഖലയുടെ വിപുലീകരണത്തിലൂടെയും കാര്യമായ പുരോഗതി കൈവരിക്കാൻ സാധിച്ചു.

ഉയർന്ന വളർച്ചാ നിരക്കുള്ള ആസ്തികളുടെയും സേവനങ്ങളുടെയും വളർച്ചയും ദേശീയ, രാജ്യാന്തര തലത്തിൽ നിന്നുള്ള രോഗികളുടെ എണ്ണത്തിലുള്ള വർധനവുമായിരിക്കും 2024-ന്‍റെ രണ്ടാം പകുതിയിലെ പ്രകടനത്തെ നയിക്കുകയെന്ന് ഗ്രൂപ്പ് സിഇഒ ജോൺ സുനിൽ പറഞ്ഞു.

വ്യത്യസ്തമായ സ്പെഷ്യാലിറ്റി ഹെൽത്ത് കെയർ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം തന്ത്രപരമായ വിപുലീകരണ അവസരങ്ങൾ കണ്ടെത്താനും ഗ്രൂപ്പ് ലക്ഷ്യമിടുന്നു.

ക്ലിനിക്കൽ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി സാങ്കേതികവിദ്യയിലും നിക്ഷേപം ശക്തമാക്കും.

#Burjeel #Holdings #recorded #excellent #growth

Next TV

Related Stories
ര​ണ്ടി​ട​ത്ത് തീപി​ടി​ത്തം: കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു; ജാ​ഗ്ര​ത വേ​ണം

Apr 23, 2025 12:51 PM

ര​ണ്ടി​ട​ത്ത് തീപി​ടി​ത്തം: കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു; ജാ​ഗ്ര​ത വേ​ണം

അ​ഖി​ല പ്ര​ദേ​ശ​ത്ത് ഇ​ല​ക്ട്രി​ക്ക​ൽ ട്രാ​ൻ​സ്‌​ഫോ​ർ​മ​റി​ന് തീ ​പി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക്...

Read More >>
കുവൈത്തിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക് അടുത്ത വ്യാഴാഴ്ച തുറക്കും

Apr 22, 2025 09:51 PM

കുവൈത്തിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക് അടുത്ത വ്യാഴാഴ്ച തുറക്കും

രണ്ടാം ഘട്ടത്തിലെ എല്ലാ വികസന പ്രവർത്തനങ്ങളും പൂർത്തിയായതായി അദ്ദേഹം...

Read More >>
മലയാളി യുവാവ് സൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ

Apr 22, 2025 09:04 PM

മലയാളി യുവാവ് സൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ

കഴിഞ്ഞ 17 വർഷമായി പ്രവാസിയായി വിവിധ വിദേശ രാജ്യങ്ങളിൽ വെതർഫോർഡ് കമ്പനിയിൽ ടെക്നീഷ്യനായിരുന്ന യുവാവ് 2020 മുതൽ സൗദിയിൽ ജോലി...

Read More >>
ബഹ്റൈനില്‍ താമസ കെട്ടിടത്തില്‍ തീപിടിത്തം, ഒരു മൃതദേഹം കണ്ടെത്തി

Apr 22, 2025 04:54 PM

ബഹ്റൈനില്‍ താമസ കെട്ടിടത്തില്‍ തീപിടിത്തം, ഒരു മൃതദേഹം കണ്ടെത്തി

സ്ഥലത്ത് ശീതീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്....

Read More >>
ഹജ്ജ് തീർത്ഥാടകരുടെ സുരക്ഷ; ഭക്ഷ്യ, മെഡിക്കൽ ഉൽപ്പന്നങ്ങൾ കർശനമായി നിരീക്ഷിക്കും

Apr 22, 2025 04:51 PM

ഹജ്ജ് തീർത്ഥാടകരുടെ സുരക്ഷ; ഭക്ഷ്യ, മെഡിക്കൽ ഉൽപ്പന്നങ്ങൾ കർശനമായി നിരീക്ഷിക്കും

കൂടാതെ ജിദ്ദ, മദീന വിമാനത്താവളങ്ങളിലെ ഹജ്ജ് കാര്യ ഓഫീസുകളിൽ എത്തുന്ന ഉൽപ്പന്നങ്ങളും...

Read More >>
വ്യാജ സന്ദേശം വഴി തട്ടിപ്പ്: ഖത്തറിൽ 12 അംഗ പ്രവാസി സംഘം പിടിയിൽ

Apr 22, 2025 03:48 PM

വ്യാജ സന്ദേശം വഴി തട്ടിപ്പ്: ഖത്തറിൽ 12 അംഗ പ്രവാസി സംഘം പിടിയിൽ

അത്തരം മാർഗങ്ങളിലൂടെ വ്യക്തിഗതമോ സാമ്പത്തികമോ ആയ വിവരങ്ങൾ നൽകുന്നതോ വെളിപ്പെടുത്തുന്നതോ...

Read More >>
Top Stories










News Roundup