#Airfare | യുഎഇയിൽ സ്കൂൾ തുറക്കാനിരിക്കെ കുതിച്ചുയർന്ന് വിമാനനിരക്ക്; 34,000 കടന്ന് ‘വിമാനക്കൊള്ള’

#Airfare | യുഎഇയിൽ സ്കൂൾ തുറക്കാനിരിക്കെ കുതിച്ചുയർന്ന് വിമാനനിരക്ക്; 34,000 കടന്ന് ‘വിമാനക്കൊള്ള’
Aug 10, 2024 11:47 AM | By VIPIN P V

ദുബായ്: (gccnews.in) മധ്യവേനലവധിക്കു ശേഷം രാജ്യത്തു സ്കൂളുകൾ തുറക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ, കേരളത്തിൽ നിന്നുള്ള വിമാനനിരക്ക് കുത്തനെ ഉയർന്നു.

ഈ മാസം15 മുതൽ 1500 ദിർഹത്തിനു (34,000 രൂപ) മുകളിലാണ് നേരിട്ടുള്ള വിമാനങ്ങളുടെ നിരക്ക്.

ഒന്നിലധികം സ്റ്റോപ്പുകളുള്ള, 8 മുതൽ 12 മണിക്കൂർ വരെ സമയമെടുത്തുള്ള സർവീസിന് 1000 ദിർഹത്തിനു (22,270 രൂപ) മുകളിലാണ് നിരക്ക്. ഇതോടെ, കുടുംബത്തോടൊപ്പം നാട്ടിൽപോയ പ്രവാസികൾക്ക് മടക്കയാത്ര ദുഷ്കരമായി.

4 അംഗ കുടുംബത്തിനു കേരളത്തിൽ നിന്നു യുഎഇയിൽ എത്തണമെങ്കിൽ 6000 ദിർഹത്തിലധികം (1.36 ലക്ഷം രൂപ) മുടക്കേണ്ട അവസ്ഥയാണ്.

എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് പോലുള്ളവയുടെ വിമാനങ്ങളിലെ നിരക്കാണിത്. എമിറേറ്റ്സ് അടക്കമുള്ള വിദേശ വിമാനക്കമ്പനികളുടെ ടിക്കറ്റിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല.

15ന് കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്സിലെ ടിക്കറ്റ് നിരക്ക് 1.14 ലക്ഷം രൂപയാണ് (5020 ദിർഹം). നാലംഗ കുടുംബത്തിന് എമിറേറ്റ്സിൽ വരണമെങ്കിൽ 4.5 ലക്ഷം രൂപ മുടക്കണം.

ലീവ് തീരുന്നതിനകം തിരികെ എത്തിയില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന സാഹചര്യമുള്ളവർ കുട്ടികളെ നാട്ടിൽ നിർത്തി ഒറ്റയ്ക്കു മടങ്ങും. പിന്നീട്, സെപ്റ്റംബർ ആദ്യ ആഴ്ചകളിലായി കുടുംബത്തെ തിരികെയെത്തിക്കാനാണ് തീരുമാനം.

കുട്ടികൾക്ക് രണ്ടാഴ്ചത്തെ ക്ലാസ് നഷ്പ്പെടുമെന്ന പ്രശ്നമുണ്ടെങ്കിലും ടിക്കറ്റ് നിരക്കിനു മുന്നിൽ കീഴടങ്ങുകയല്ലാതെ പ്രവാസികൾക്ക് മറ്റു മാർഗമില്ല.

കുടുംബവുമായി എത്തണമെന്നു കരുതുന്നവർ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചും ലോണെടുത്തും ടിക്കറ്റ് വാങ്ങുകയാണ്. മിക്കവർക്കും നാട്ടിലേക്കു പോകാനും ഇത്രയും പണം മുടക്കേണ്ടി വന്നിരുന്നു. ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയും മങ്ങി.

#Airfares #soar #schools #open #UAE #Hijacking #crosses

Next TV

Related Stories
കുവൈത്തിൽ സോഷ്യൽ മീഡിയ ഫാഷൻ ഇൻഫ്ലുവൻസർ ഓടിച്ച വാഹനമിടിച്ചു; നാല് പേ‌‍ർക്ക് പരിക്ക്

Apr 17, 2025 10:19 PM

കുവൈത്തിൽ സോഷ്യൽ മീഡിയ ഫാഷൻ ഇൻഫ്ലുവൻസർ ഓടിച്ച വാഹനമിടിച്ചു; നാല് പേ‌‍ർക്ക് പരിക്ക്

ഇൻഫ്ലുവൻസർ ഓടിച്ച ഫോർ-വീൽ ഡ്രൈവ് വാഹനവും മറ്റൊരു വാഹനവും (ബഗ്ഗി) തമ്മിലാണ്...

Read More >>
റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

Apr 17, 2025 09:45 PM

റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം സംഭവ സ്ഥലത്തുതന്നെ...

Read More >>
കേന്ദ്ര സർക്കാരിന്റെ അപേക്ഷ, ഇന്ത്യക്കുള്ള ഹജ് ക്വാട്ട വർധിപ്പിച്ചു

Apr 17, 2025 08:06 PM

കേന്ദ്ര സർക്കാരിന്റെ അപേക്ഷ, ഇന്ത്യക്കുള്ള ഹജ് ക്വാട്ട വർധിപ്പിച്ചു

ഇതിൽ 1,22,518 തീർഥാടകർക്കുള്ള ക്രമീകരണങ്ങൾ ഇന്ത്യൻ ഹജ്ജ് കമ്മിറ്റിയാണ് കൈകാര്യം ചെയ്യുന്നത്. ബാക്കിയുള്ളവ സ്വകാര്യ ഹജ്...

Read More >>
ഖത്തറിൽ അപകടകാരിയായ വളർത്തു മൃഗങ്ങളുള്ളവർ ഉടൻ രജിസ്റ്റർ ചെയ്യണം; നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷയെന്ന് മുന്നറിയിപ്പ്

Apr 17, 2025 04:11 PM

ഖത്തറിൽ അപകടകാരിയായ വളർത്തു മൃഗങ്ങളുള്ളവർ ഉടൻ രജിസ്റ്റർ ചെയ്യണം; നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷയെന്ന് മുന്നറിയിപ്പ്

നിയമലംഘനം മൂലം ഒരു വ്യക്തിയുടെ മരണത്തിനോ സ്ഥിരമായ അംഗവൈകല്യത്തിനോ കാരണമായാൽ 25 വർഷം വരെ കഠിന തടവും നിയമം വ്യവസ്ഥ ചെയ്യുന്നു....

Read More >>
പരിസ്ഥിതി സൗഹൃദ പൊതുഗതാഗതം: ദുബായിൽ പരീക്ഷണയോട്ടം തുടങ്ങി എഐ ഇലക്ട്രിക് ബസ്

Apr 17, 2025 04:03 PM

പരിസ്ഥിതി സൗഹൃദ പൊതുഗതാഗതം: ദുബായിൽ പരീക്ഷണയോട്ടം തുടങ്ങി എഐ ഇലക്ട്രിക് ബസ്

ഏറ്റവും തിരക്കേറിയ റൂട്ടിൽ പരീക്ഷണയോട്ടം നടത്തുന്നത് ഇലക്ട്രിക് ബസ് പദ്ധതി വിലയിരുത്താൻ സഹായകരമാകുമെന്ന് പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസിയിലെ ബസ്...

Read More >>
`അവൻ മരണത്തിലേക്ക് എടുത്തുചാടിയത് ഞങ്ങൾക്ക് ജീവിതം നൽകിയാണ്' ; ഷാർജയിലെ തീപിടിത്തത്തിൽ മരിച്ച പ്രവാസിയുടെ സുഹൃത്തുക്കൾ

Apr 17, 2025 02:14 PM

`അവൻ മരണത്തിലേക്ക് എടുത്തുചാടിയത് ഞങ്ങൾക്ക് ജീവിതം നൽകിയാണ്' ; ഷാർജയിലെ തീപിടിത്തത്തിൽ മരിച്ച പ്രവാസിയുടെ സുഹൃത്തുക്കൾ

കഴിഞ്ഞ ദിവസമാണ് അൽ നഹ്ദ ഏരിയയിൽ 52 നില കെട്ടിടത്തിന് തീപിടിച്ചത്. ഇതിൽ അഞ്ച് പേർ മരിച്ചിരുന്നു. കെട്ടിടത്തിന്റെ 44ാമത്തെ നിലയിലാണ്...

Read More >>
Top Stories

News Roundup