#RJLAVANYA | 'മൂന്ന് ആഴ്ചക്കുള്ളിൽ ഇവൾക്കിത് സംഭവിച്ചു'; എന്തൊരു പോക്കാണ് പോയതെന്ന് കമന്‍റ്, ആർജെ ലാവണ്യയെ ഓർത്ത് സുഹൃത്തുക്കൾ

#RJLAVANYA | 'മൂന്ന് ആഴ്ചക്കുള്ളിൽ ഇവൾക്കിത് സംഭവിച്ചു'; എന്തൊരു പോക്കാണ് പോയതെന്ന് കമന്‍റ്, ആർജെ ലാവണ്യയെ ഓർത്ത് സുഹൃത്തുക്കൾ
Aug 14, 2024 07:21 AM | By Athira V

ദുബൈ: ദുബൈ ആസ്ഥാനമായ റേഡിയോ കേരളം 1476 AM ൽ സീനിയർ റേഡിയോ ജോക്കി ആർ ജെ ലാവണ്യ(രമ്യാ സോമസുന്ദരം)യുടെ അപ്രതീക്ഷിത വേര്‍പാടിന്‍റെ വേദന പങ്കുവെച്ച് സുഹൃത്തുക്കള്‍. ജീവിതത്തെ കുറിച്ച് വളരെ പോസിറ്റീവായി സംസാരിക്കുകയും സോഷ്യല്‍ മീഡിയ വഴി വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്ന ലാവണ്യ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്.

ആഴ്ചകള്‍ക്ക് മുമ്പ് 'ഇതും കടന്ന് പോകും' എന്ന കുറിപ്പോടെ ആര്‍ ജെ ലാവണ്യ ആശുപത്രിയില്‍ നിന്നുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ജീവിതത്തോട് പോസിറ്റീവ് മനോഭാവം പുലര്‍ത്തിയ ലാവണ്യയുടെ വേര്‍പാടിന്‍റെ നടുക്കത്തിലാണ് സുഹൃത്തുക്കള്‍.

ജാസി ഗിഫ്റ്റ്, ആര്‍ ജെ അമന്‍ എന്നിവരടക്കം ലാവണ്യയെ അനുസ്മരിച്ച് കുറിപ്പുകള്‍ പങ്കുവെച്ചിട്ടുണ്ട്. 'അമന്‍ എന്ന് ആദ്യം വിളിച്ചവള്‍. എനിക്ക് ഈ പേര് തന്നവള്‍ ഇനി ഓര്‍മ്മ.

അളിയാ വിട. ഒരു വേദനയും ചെറുതായി കാണരുത്. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഒരു ഫുള്‍ ബോഡി ചെക്കപ്പ് നടത്തുക. മൂന്നാഴ്ചക്കുള്ളില്‍ ഇവള്‍ക്കിത് സംഭവിച്ചു' -'ക്യാന്‍സര്‍' എന്ന ഹാഷ്ടാഗ് നല്‍കി ആര്‍ ജെ അമന്‍ കുറിച്ചു.

ലാവണ്യയുടെ വേര്‍പാട് വളരെ ആഴത്തില്‍ അനുഭവപ്പെടുമെന്ന് മരണ വിവരം അറിയിച്ച് ജാസി ഗിഫ്റ്റ് കുറിച്ചു. വിശ്വസിക്കാനാകുന്നില്ലെന്നും എന്തൊരു പോക്കാണ് പോയതെന്നുമൊക്കെയാണ് ലാവണ്യയുടെ വേര്‍പാടില്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്‍റുകള്‍.

അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു ആര്‍ജെ ലാവണ്യ. പതിനഞ്ചു വർഷത്തിലധികമായി ലാവണ്യ മാധ്യമരംഗത്തുണ്ട്. ക്ലബ് എഫ് എം, റെഡ് എഫ്എം, യു എഫ് എം, റേഡിയോ രസം തുടങ്ങിയ റേഡിയോകളിലൂടെ ശ്രോതാക്കളുടെ മനസിൽ ഇടം പിടിച്ച ലാവണ്യ റേഡിയോ കേരളത്തിലൂടെ പ്രവാസി മലയാളികൾക്ക് കൂടുതൽ സുപരിചിതയായി മാറിയിരുന്നു.


#social #media #filled #with #Condolences #over #death #rjlavanya

Next TV

Related Stories
കുവൈത്തിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക് അടുത്ത വ്യാഴാഴ്ച തുറക്കും

Apr 22, 2025 09:51 PM

കുവൈത്തിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക് അടുത്ത വ്യാഴാഴ്ച തുറക്കും

രണ്ടാം ഘട്ടത്തിലെ എല്ലാ വികസന പ്രവർത്തനങ്ങളും പൂർത്തിയായതായി അദ്ദേഹം...

Read More >>
മലയാളി യുവാവ് സൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ

Apr 22, 2025 09:04 PM

മലയാളി യുവാവ് സൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ

കഴിഞ്ഞ 17 വർഷമായി പ്രവാസിയായി വിവിധ വിദേശ രാജ്യങ്ങളിൽ വെതർഫോർഡ് കമ്പനിയിൽ ടെക്നീഷ്യനായിരുന്ന യുവാവ് 2020 മുതൽ സൗദിയിൽ ജോലി...

Read More >>
ബഹ്റൈനില്‍ താമസ കെട്ടിടത്തില്‍ തീപിടിത്തം, ഒരു മൃതദേഹം കണ്ടെത്തി

Apr 22, 2025 04:54 PM

ബഹ്റൈനില്‍ താമസ കെട്ടിടത്തില്‍ തീപിടിത്തം, ഒരു മൃതദേഹം കണ്ടെത്തി

സ്ഥലത്ത് ശീതീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്....

Read More >>
ഹജ്ജ് തീർത്ഥാടകരുടെ സുരക്ഷ; ഭക്ഷ്യ, മെഡിക്കൽ ഉൽപ്പന്നങ്ങൾ കർശനമായി നിരീക്ഷിക്കും

Apr 22, 2025 04:51 PM

ഹജ്ജ് തീർത്ഥാടകരുടെ സുരക്ഷ; ഭക്ഷ്യ, മെഡിക്കൽ ഉൽപ്പന്നങ്ങൾ കർശനമായി നിരീക്ഷിക്കും

കൂടാതെ ജിദ്ദ, മദീന വിമാനത്താവളങ്ങളിലെ ഹജ്ജ് കാര്യ ഓഫീസുകളിൽ എത്തുന്ന ഉൽപ്പന്നങ്ങളും...

Read More >>
വ്യാജ സന്ദേശം വഴി തട്ടിപ്പ്: ഖത്തറിൽ 12 അംഗ പ്രവാസി സംഘം പിടിയിൽ

Apr 22, 2025 03:48 PM

വ്യാജ സന്ദേശം വഴി തട്ടിപ്പ്: ഖത്തറിൽ 12 അംഗ പ്രവാസി സംഘം പിടിയിൽ

അത്തരം മാർഗങ്ങളിലൂടെ വ്യക്തിഗതമോ സാമ്പത്തികമോ ആയ വിവരങ്ങൾ നൽകുന്നതോ വെളിപ്പെടുത്തുന്നതോ...

Read More >>
മസ്‌കത്തിൽ ലൈസൻസില്ലാത്ത ഹെർബൽ, സൗന്ദര്യവർധക ഉൽപന്നങ്ങൾ പിടികൂടി

Apr 22, 2025 03:38 PM

മസ്‌കത്തിൽ ലൈസൻസില്ലാത്ത ഹെർബൽ, സൗന്ദര്യവർധക ഉൽപന്നങ്ങൾ പിടികൂടി

ക്രീമുകൾ, കാപ്‌സ്യൂളുകൾ, ഔഷധ ചേരുവകൾ ചേർത്ത വിവിധ തരം തേൻ എന്നിവയുൾപ്പെടെ 1,329 ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്....

Read More >>
Top Stories










News Roundup