അബുദാബി :(gcc.truevisionnews.com) യുഎഇയിലെ വീസ പരിധി അവസാനിച്ചാല്‍ അനധികൃതമായി തങ്ങുന്ന ഓരോ ദിവസത്തിനും 50 ദിർഹമാണ് പിഴ. അനുവദനീയമായ സമയത്തിനപ്പുറം താമസിച്ചതിന് പിഴ നല്‍കിക്കഴിഞ്ഞാല്‍ രാജ്യം വിടുന്നതിന് എക്സിറ്റ് പെർമിറ്റോ ഔട്ട് പാസോ ആവശ്യമാണ്. ഔട്ട് പാസിന് അപേക്ഷിക്കുന്നതിനുളള നടപടിക്രമങ്ങൾ താഴെ പറയുന്നു.
ആവശ്യമായ രേഖകള്‍ ∙
ഫോട്ടോ ∙ പാസ്പോർട്ട് കോപ്പി ∙ എന്‍ട്രി വീസ അല്ലെങ്കില്‍ താമസ വീസ
അപേക്ഷ ചെലവ് ∙ ഫീസ് തുക 200 ദിർഹം ∙ ഇലക്ട്രോണിക് സേവന ഫീസ് 150 ദിർഹം യുഎഇയില്‍ എക്സിറ്റ് പെർമിറ്റിന് അപേക്ഷിക്കാന്‍ രണ്ട് വഴികളുണ്ട്. ദുബായ് ഒഴികെയുളള എമിറേറ്റില്‍ എക്സിറ്റ് പെർമിറ്റിന് ടൈപിങ് സെന്റർ മുഖേന അപേക്ഷ നല്‍കാം.
എക്സിറ്റ് പെർമിറ്റിന് അപേക്ഷിക്കാനുള്ള ഏഴ് ഘട്ടങ്ങൾ ∙ ദുബായ് വീസക്കാരാണെങ്കില്‍ ആമർ സെന്ററിലൂടെ എക്സിറ്റ് പെർമിറ്റിന് അപേക്ഷിക്കാം. ∙ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുന്നതിനായി യൂസർ ഐഡി ഉണ്ടാക്കാം.
യൂസർ ഐഡിയുളളവരാണെങ്കില്‍ അതുപയോഗിച്ച് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാം. ∙ ഏത് സേവനമാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാം ∙ രേഖകള്‍ സമർപ്പിക്കാം ∙ രേഖകളുടെ ആധികാരകത പരിശോധിക്കും. ∙
ഫീസ് അടയ്ക്കാം ∙ അപേക്ഷ സമർപ്പിക്കാം.
#overstayed #uae #get #exit #permit #seven #steps