---
title: "#drowned |  ദുബൈയിൽ മലയാളി യുവാവ്​ കടലിൽ മുങ്ങിമരിച്ച നിലയിൽ"
english_title: "#Malayali #youth #drowned #bathing #sea."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/229306/malayali-youth-drowned-bathing-sea"
published_at: "2024-08-18T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c228e180186_death.jpg"
keywords: []
---

# #drowned |  ദുബൈയിൽ മലയാളി യുവാവ്​ കടലിൽ മുങ്ങിമരിച്ച നിലയിൽ

> **Lead Summary:** **ദുബൈ: **കടലിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ്​ മുങ്ങി മരിച്ചു. ഞായറാഴ്ച പുലർച്ചെ അഞ്ച്​ മണിയോടെ ദുബൈയിലെ ജു​മൈറ ബീച്ചിലാണ്​​ അപകടം നടന്നത്​.

## Article Content

**ദുബൈ: **കടലിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ്​ മുങ്ങി മരിച്ചു. ഞായറാഴ്ച പുലർച്ചെ അഞ്ച്​ മണിയോടെ ദുബൈയിലെ ജു​മൈറ ബീച്ചിലാണ്​​ അപകടം നടന്നത്​.

ഇടുക്കി വാഗമൺ ഏലപ്പാറ സ്വദേശി ഹാബേൽ അനിൽ ദേശായ്​ (30) ആണ്​ മരിച്ചത്​. ദുബൈയിൽ ഒരു സ്വകാര്യ കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.

അവധി ദിനമായതിനാൽ ഞായറാഴ്ച രണ്ട്​ കൂട്ടുകാർക്കൊപ്പം കുളിക്കാനായാണ്​ ബീച്ചിലേക്ക്​ പോയത്​. നീന്തൽ അറിയാത്തതിനാൽ ഹാബേൽ കരക്കിരിക്കുകയായിരുന്നു.

അൽപ സമയത്തിന്​ ശേഷം ഹാബേലിനെ കാണാതായതോടെ സുഹൃത്തുക്കൾ അന്വേഷിച്ചെങ്കിൽ കണ്ടെത്താനായില്ല​. കടലിൽ മുങ്ങിപ്പോയതായി സംശയം തോന്നിയതിനെ തുടർന്ന്​ കൂട്ടുകാർ ദുബൈ സിവിൽ ഡിഫൻസിൽ അറിയിക്കുകയായിരുന്നു.

സിവിൽ ഡിഫൻസ്​ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ്​ ഹാബേലിനെ കണ്ടെത്തിയത്​. ഉടൻ ആശു​പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ദുബൈ റാഷിദിയ പൊലീസ്​ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്​. ദുബൈയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്​മോർട്ടം നടപടികൾക്ക്​ ശേഷം തിങ്കളാഴ്ച നാട്ടിലേക്ക്​ കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന്​ സാമൂഹിക പ്രവർത്തകനായ നാസർ വാടാനപ്പള്ളി പറഞ്ഞു.

ഇടുക്കി ബേതൽ ഹൗസിൽ ആബേലാണ് പിതാവ്​. മാതാവ്​ അനിമോൾ. സഹോദരി അഭിരാമി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/229306/malayali-youth-drowned-bathing-sea)