#rta | ഡ്രൈവർമാർക്ക് ബോധവത്കരണ പരിപാടിയുമായി ദുബായ് ആർടിഎ

#rta  | ഡ്രൈവർമാർക്ക് ബോധവത്കരണ പരിപാടിയുമായി ദുബായ് ആർടിഎ
Aug 20, 2024 07:34 AM | By ADITHYA. NP

ദുബായ്:(gcc.truevisionnews.com) സ്കൂൾ യാത്രകൾ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ബസ് ഡ്രൈവർമാർക്ക് പൊലീസും ആർടിഎയും ചേർന്ന് ബോധവൽക്കരണ ക്ലാസുകൾ നൽകി.

രണ്ടു മാസത്തെ അവധിക്കു ശേഷം അടുത്ത ആഴ്ചയാണ് രാജ്യത്തെ സ്കൂളുകൾ തുറക്കുന്നത്. വാർഷിക അവധിക്കു ശേഷം ആളുകൾ തിരിച്ചെത്തുക കൂടി ചെയ്യുന്നതോടെ റോഡുകൾ തിരക്കിലമരും.

കുട്ടികളെ ഏറ്റവും സുരക്ഷിതമായി വീടുകളിൽ നിന്ന് സ്കൂളിലേക്കും തിരിച്ചും എത്തിക്കുന്നതിന് ആവശ്യമായ പാഠങ്ങളാണ് 5 ദിവസത്തെ ബോധവൽക്കരണ ക്ലാസിൽ ഉൾപ്പെടുത്തിയിരുന്നത്.

 ഗതാഗത നിയമങ്ങളെക്കുറിച്ചും അതിൽ പുതുതായി വരുത്തിയിരിക്കുന്ന ഭേദഗതികളും ഡ്രൈവർമാരെ ബോധ്യപ്പെടുത്തി. ഡ്രൈവർമാർ അവരുടെ പ്രവൃത്തിപരിചയത്തിലൂടെ നേടിയ അറിവുകളും പ്രായോഗിക പാഠങ്ങളും മറ്റുള്ളവരുമായും പങ്കുവച്ചു.

വണ്ടി ഓടിക്കുന്നതിൽ പുലർത്തേണ്ട ശ്രദ്ധ, കുട്ടികളെ ബസിലേക്ക് കയറ്റുന്നതും ഇറക്കുന്നതും, റോഡിൽ സഡൻ ബ്രേക്ക് ചെയ്യുന്നത്, വിവിധ നിലവാരത്തിലുള്ള റോഡുകളിലൂടെ ഓടിക്കുന്നത്, വാഹനങ്ങളുടെ മെക്കാനിക്കൽ വശങ്ങൾ കൈകാര്യം ചെയ്യുന്നത്, ടയർ, ബ്രേക്ക് തുടങ്ങിയവയുടെ സുരക്ഷ ഉറപ്പാക്കുന്നത് ഉൾപ്പെടെ എല്ലാ കാര്യങ്ങളും ക്ലാസിൽ ഉൾപ്പെടുത്തി.

ഗതാഗത നിയമം പൂർണമായും പാലിക്കണമെന്നും ഡ്രൈവിങ്ങിലെ പിഴവുകൾക്കു നൽകേണ്ടി വരുന്ന വില കുഞ്ഞുങ്ങളുടെ ജീവനാണെന്നും ബോധ്യപ്പെടുത്തിയാണ് ക്ലാസുകൾ അവസാനിച്ചത്.

ആർടിഎയും പൊലീസും ചേർന്നുള്ള പരിശ്രമങ്ങൾ ദുബായിലെ റോഡ് അപകടങ്ങളും അതേ തുടർന്നുള്ള മരണങ്ങളും കുറച്ചെന്ന് ആർടിഎയിൽ ഡ്രൈവർമാരുടെ കാര്യങ്ങൾക്കായുള്ള വിഭാഗത്തിന്റെ ഡയറക്ടർ നബീൽ യൂസഫ് അൽ അലി പറഞ്ഞു.

ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഈ ക്ലാസുകളിൽ ഡ്രൈവർമാരെ ബോധവൽക്കരിച്ചത്. അപകടങ്ങൾ ഒഴിവാക്കിയുള്ള ഡ്രൈവിങ്ങും അടിയന്തര ഘട്ടങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയും ഡ്രൈവർമാരെ പഠിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.

ഇത്തരം പരിശീലനങ്ങൾ റോഡ് കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കുമെന്ന് അൽ റഫാ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഒമർ ബിൻ ഹമ്മദ് പറഞ്ഞു.


#dubai #rta #with #awareness #program #drivers

Next TV

Related Stories
കുവൈത്തിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക് അടുത്ത വ്യാഴാഴ്ച തുറക്കും

Apr 22, 2025 09:51 PM

കുവൈത്തിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക് അടുത്ത വ്യാഴാഴ്ച തുറക്കും

രണ്ടാം ഘട്ടത്തിലെ എല്ലാ വികസന പ്രവർത്തനങ്ങളും പൂർത്തിയായതായി അദ്ദേഹം...

Read More >>
മലയാളി യുവാവ് സൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ

Apr 22, 2025 09:04 PM

മലയാളി യുവാവ് സൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ

കഴിഞ്ഞ 17 വർഷമായി പ്രവാസിയായി വിവിധ വിദേശ രാജ്യങ്ങളിൽ വെതർഫോർഡ് കമ്പനിയിൽ ടെക്നീഷ്യനായിരുന്ന യുവാവ് 2020 മുതൽ സൗദിയിൽ ജോലി...

Read More >>
ബഹ്റൈനില്‍ താമസ കെട്ടിടത്തില്‍ തീപിടിത്തം, ഒരു മൃതദേഹം കണ്ടെത്തി

Apr 22, 2025 04:54 PM

ബഹ്റൈനില്‍ താമസ കെട്ടിടത്തില്‍ തീപിടിത്തം, ഒരു മൃതദേഹം കണ്ടെത്തി

സ്ഥലത്ത് ശീതീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്....

Read More >>
ഹജ്ജ് തീർത്ഥാടകരുടെ സുരക്ഷ; ഭക്ഷ്യ, മെഡിക്കൽ ഉൽപ്പന്നങ്ങൾ കർശനമായി നിരീക്ഷിക്കും

Apr 22, 2025 04:51 PM

ഹജ്ജ് തീർത്ഥാടകരുടെ സുരക്ഷ; ഭക്ഷ്യ, മെഡിക്കൽ ഉൽപ്പന്നങ്ങൾ കർശനമായി നിരീക്ഷിക്കും

കൂടാതെ ജിദ്ദ, മദീന വിമാനത്താവളങ്ങളിലെ ഹജ്ജ് കാര്യ ഓഫീസുകളിൽ എത്തുന്ന ഉൽപ്പന്നങ്ങളും...

Read More >>
വ്യാജ സന്ദേശം വഴി തട്ടിപ്പ്: ഖത്തറിൽ 12 അംഗ പ്രവാസി സംഘം പിടിയിൽ

Apr 22, 2025 03:48 PM

വ്യാജ സന്ദേശം വഴി തട്ടിപ്പ്: ഖത്തറിൽ 12 അംഗ പ്രവാസി സംഘം പിടിയിൽ

അത്തരം മാർഗങ്ങളിലൂടെ വ്യക്തിഗതമോ സാമ്പത്തികമോ ആയ വിവരങ്ങൾ നൽകുന്നതോ വെളിപ്പെടുത്തുന്നതോ...

Read More >>
മസ്‌കത്തിൽ ലൈസൻസില്ലാത്ത ഹെർബൽ, സൗന്ദര്യവർധക ഉൽപന്നങ്ങൾ പിടികൂടി

Apr 22, 2025 03:38 PM

മസ്‌കത്തിൽ ലൈസൻസില്ലാത്ത ഹെർബൽ, സൗന്ദര്യവർധക ഉൽപന്നങ്ങൾ പിടികൂടി

ക്രീമുകൾ, കാപ്‌സ്യൂളുകൾ, ഔഷധ ചേരുവകൾ ചേർത്ത വിവിധ തരം തേൻ എന്നിവയുൾപ്പെടെ 1,329 ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്....

Read More >>
Top Stories










News Roundup