ദുബായ് :(gcc.truevisionews.com) ദുബായ് ഉള്‍പ്പടെയുളള എമിറേറ്റുകളില്‍ മധ്യവേനല്‍ അവധി കഴിഞ്ഞ് സ്കൂളുകള്‍ തുറക്കാനിരിക്കുകയാണ്. സ്കൂളുകളിലേയ്ക്കുളള യാത്രകള്‍ക്ക് മിക്ക രക്ഷിതാക്കളും സ്കൂള്‍ ബസുകളെയാണ് ആശ്രയിക്കുന്നത്.
എന്നാല്‍ ചില സന്ദർഭങ്ങളില്‍ ടാക്സി വിളിക്കേണ്ടി വരാറുണ്ട്. വിദ്യാർഥികള്‍ക്ക് ടാക്സി സേവനങ്ങള്‍ നേരത്തെ ബുക്ക് ചെയ്യാനുളള സൗകര്യം ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോർട്ട് അതോറിറ്റി നല്‍കുന്നുണ്ട്.
ടാക്സികള്‍ വീട്ടിലെത്തി കുട്ടികളെ സ്കൂളിലെത്തിക്കുകയും തിരിച്ച് വീട്ടിലെത്തിക്കുകയും ചെയ്യും. 2023 ലാണ് ആർടിഎ കരീം ആപ്പില്‍ സ്കൂള്‍ റൈഡ്സ് എന്ന ഓപ്ഷന്‍ നല്‍കിയത്.
ആപ്പിലൂടെ യാത്ര മുന്‍കൂട്ടി ബുക്ക് ചെയ്യാം.ആർടിഎ സ്കൂള്‍ യാത്ര സേവത്തിന്‍റെ പ്രയോജനങ്ങള്‍ ∙ കരീം ആപ്പിലൂടെ ഒന്നിലധികം കുട്ടികള്‍ക്ക് ഒരേ ടാക്സിയില്‍ യാത്ര ബുക്ക് ചെയ്യാം.
ഇതിലൂടെ ഓരോ കുട്ടിക്കും പ്രത്യേകമായി ടാക്സി ചാർജ്ജ് കൊടുക്കുന്നതിലെ അധിക ചെലവ് ഒഴിവാക്കാം. ∙ വിദ്യാർഥികളുടെ സ്കൂള്‍ യാത്രകള്‍ക്ക് സാധാരണ ടാക്സി ചാർജ്ജിനേക്കാള്‍ 34.5 ശതമാനം വരെ ഇളവ് കരീം നല്‍കുന്നുണ്ട്.
∙ തിരക്കുളള മണിക്കൂറുകളില്‍ ടാക്സി ചാർജ്ജിലുണ്ടാകുന്ന താരിഫ് വർധന സ്കൂള്‍ യാത്രകളിലില്ല. ∙ കരീം ആപിലൂടെ രക്ഷിതാക്കള്‍ക്ക് കുട്ടിയുടെ യാത്ര വീട്ടിലിരുന്ന് നിരീക്ഷിക്കാം.എട്ടുവയസിന് താഴെയുളളവർക്ക് മുതിർന്നവർക്കൊപ്പം മാത്രമാണ് സ്കൂള്‍ ടാക്സി യാത്ര അനുവദനീയം.
എട്ടുമുതല്‍ പതിനൊന്ന് വയസുവരെയുളളവർക്ക് രക്ഷിതാക്കളില്‍ നിന്നുളള സമ്മത പത്രമുണ്ടെങ്കില്‍ സ്കൂള്‍ ടാക്സിയിൽ യാത്ര ചെയ്യാം. 12 വയസുളളവർക്ക് സ്കൂള്‍ ടാക്സി യാത്ര ചെയ്യാം.
കരീം വഴി ആർടിഎയുടെ 'സ്കൂൾ റൈഡുകൾ' ബുക്ക് ചെയ്യേണ്ടതെങ്ങനെ? ∙ കരീം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് 'ആള്‍ സർവീസ്' തിരഞ്ഞടുക്കാം. ∙ അതിനു ശേഷം സ്കൂള്‍ റൈഡ്സ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യാം. ∙
യാത്ര ചെയ്യേണ്ട സ്കൂളിന്‍റെ ലൊക്കേഷന്‍ തിരഞ്ഞെടുക്കാം. ∙ കുട്ടിയെ എടുക്കേണ്ട സ്ഥലത്തിന്‍റെ ലൊക്കേഷന്‍ നല്‍കാം. ∙ കുട്ടിയെ എടുക്കുന്ന സ്ഥലത്ത് നിന്ന് സ്കൂളിലേക്കുളള ദൂരത്തിന് അനുസരിച്ചാണ് ടാക്സി നിരക്ക്.
ഇതനുസരിച്ച് പേയ്മെന്റ് പൂർത്തിയാക്കാം. കുട്ടിയെ സ്കൂളില്‍ വിടാനും തിരിച്ചെടുക്കാനും ടാക്സി സേവനം ആവശ്യമാണെങ്കില്‍ 'സ്കൂള്‍ റൈഡ്സ് പാക്കേജ്' വാങ്ങിയതിന് ശേഷം ഇക്കാര്യങ്ങള്‍ കൂടി ചെയ്യണം.
∙ എവിടെയാണ് കുട്ടിയെ ഇറക്കേണ്ടതെന്നുളള, ഡ്രോപ് ഓഫ് ലൊക്കേഷന്‍ തിരഞ്ഞെടുക്കുക. ∙ എവിടെ നിന്നാണ് കുട്ടിയെ എടുക്കേണ്ടതെന്നുളള, പിക് അപ്പ് ലൊക്കേഷന്‍ തിരഞ്ഞെടുക്കുക. ∙
തിരഞ്ഞെടുത്ത യാത്ര ഒന്നുകൂടി നോക്കി, 'സ്കൂള്‍ റൈഡ് പാക്കേജ്' സജീവമാണെന്ന് ഉറപ്പുവരുത്തുക. ∙ യാത്ര ബുക്ക് ചെയ്യാന്‍ 'യല്ല' തെരഞ്ഞെടുക്കുക.
ദിവസേനയുളള സ്കൂള്‍ യാത്രകള്‍ക്കും ടാക്സി സേവനം പ്രയോജനപ്പെടുത്താം. ദുബായ് ടാക്സി കോർപ്പറേഷന്‍റെ 'ഇന്‍ സേഫ് ഹാന്‍ഡ്സ്' സ്കൂള്‍ ടാക്സി സേവനത്തിനായുളളതാണ്.
ആഴ്ച മുഴുവനും അതല്ലെങ്കില്‍ മാസം മുഴുവനും ഇത്തരത്തില്‍ സ്കൂള്‍ ടാക്സി യാത്ര ബുക്ക് ചെയ്യാം. ദുബായ് ടാക്സി കോർപ്പറേഷന്‍റെ 'ദുബായ് ടാക്സി.എഇ' എന്ന വെബ് സൈറ്റ് പ്രകാരം നിരക്കുകള്‍ ഇപ്രകാരമാണ്.
∙ യാത്ര സേവനം ആരംഭിക്കുന്നതിന് മുന്‍പ് 200 ദിർഹം അടയ്ക്കണം. ഇത് തിരിച്ചുകിട്ടുന്ന തുകയാണ്. ∙ 25 ദിർഹത്തിലാണ് താരിഫ് തുടങ്ങുന്നത്. ഓരോ കിലോമീറ്ററിനും 3.67 ദിർഹമാണ് നിരക്ക്.
∙ 13 വയസിന് താഴെയുളളവരാണെങ്കില്‍ ഉത്തരവാദിത്തമുളള ആരെങ്കിലും കൂടെയുണ്ടെങ്കില്‍ മാത്രമെ യാത്ര അനുവദിക്കൂ. ബുക്ക് ചെയ്യേണ്ടതിങ്ങനെ ∙ ഡിടിസി ആപ് ഡൗണ്‍ലോഡ് ചെയ്യുക∙
'ഇന്‍ സേഫ് ഹാന്‍ഡ്സ്' ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ∙ പുതിയ യാത്ര ബുക്ക് ചെയ്യാന്‍ ആരംഭിക്കാം. ∙ യാത്ര ചെയ്യുന്ന വിദ്യാർത്ഥിയുടെ വിവരങ്ങള്‍ നല്‍കാം. ∙ ആവശ്യമെങ്കില്‍ രക്ഷകർത്താവിന്റെ വിവരങ്ങള്‍ നല്‍കാം.
എമിറേറ്റ്സ് ഐഡി ഉള്‍പ്പടെയുളള വിവരങ്ങളാണ് നല്‍കേണ്ടത്. ∙ ടാക്സിയില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം നല്‍കാം. ∙ യാത്ര ചെയ്യേണ്ട സ്ഥലവും വിദ്യാർഥിയെ എടുക്കേണ്ട സ്ഥലവും നല്‍കാം.
∙ എത്ര ദിവസത്തേക്കാണ് യാത്ര എന്നതും മറ്റ് വിവരങ്ങളും നല്‍കണം. ∙ ബുക്കിങ് വിവരങ്ങള്‍ ഒന്നുകൂടി നോക്കിയതിന് ശേഷം പേയ്മെന്റ് പൂർത്തിയാക്കുക. നൽകിയ വിവരങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ ഡിടിസി യുടെ കോൾ സെന്ററില്‍ -8008088 വിളിക്കാവുന്നതാണ്.
#Taxi #bring #students #school #Dubai #Save #money time