ഷാർജ:(gcc.truevisionnews.com) ദിബ്ബ അൽ ഹിസ്ന്‍ അൽ മാലെഹ് ആൻഡ് ഫിഷിങ് ഫെസ്റ്റിവലിന്‍റെ 11–ാമത് പതിപ്പ് ഈ മാസം 29 ന് ദിബ്ബ അൽ ഹിസ്ൻ നഗരത്തിൽ ആരംഭിക്കും.
ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും (എസ്‌സിസിഐ) ദിബ്ബ അൽ ഹിസ്ൻ മുനിസിപ്പാലിറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന ഉത്സവം സെപ്റ്റംബർ 1 വരെ നീണ്ടുനിൽക്കും.
പൂർവികരുടെ പൈതൃകവും ഭൂതകാലവും പരമ്പരാഗത കരകൗശലവസ്തുക്കളും പ്രദർശിപ്പിച്ച് ദിബ്ബ അൽ ഹിസ്നിന്‍റെ പുരാതന സാംസ്കാരിക ചരിത്രം ഇവിടെ ആഘോഷിക്കുന്നു.
വർഷം മുഴുവനും ജനങ്ങൾ അവരുടെ ആവശ്യങ്ങളും ഭക്ഷണ വിതരണവും ഉറപ്പാക്കാൻ ഉപയോഗിക്കുന്ന യുഎഇയിലെ ഏറ്റവും പഴക്കം ചെന്ന വ്യവസായങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന അൽ മാലെ ഉൽപന്നങ്ങളുടെ വിപണനവും മേളയുടെ ഭാഗമായി നടക്കും.
രാജ്യത്തും പ്രദേശത്തും അൽ മാലെഹ് വ്യവസായത്തെ കേന്ദ്രീകരിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട ചരിത്ര, ടൂറിസം സംഭവങ്ങളിൽ ഒന്നായിരിക്കും പരിപാടി.
രാജ്യത്തിന്‍റെ ഏറ്റവും പഴക്കം ചെന്ന ഈ ജനപ്രിയ സംസ്കാരം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി എസ്‌സിസിഐയും ദിബ്ബ അൽ ഹിസ്ൻ മുനിസിപ്പാലിറ്റിയും ചേർന്നാണ് വാർഷിക ഉത്സവം സംഘടിപ്പിക്കുന്നത്.
#Dibba #Fishing #Festival #from #29