---
title: "#ParachuteChampionship |  വേ​റി​ട്ട കാ​ഴ്ച​വി​രു​ന്നൊ​രു​ക്കാ​ൻ; ദു​ബൈ അ​ന്താ​രാ​ഷ്ട്ര പാ​ര​ച്യൂ​ട്ട് ​ചാ​മ്പ്യ​ൻ​ഷി​പ്​ ന​വം​ബ​റി​ൽ "
english_title: "#separate #viewing #party #Dubai #International #ParachuteChampionship #November"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/230722/separate-viewing-party-dubai-international-parachutechampionship-november"
published_at: "2024-08-24T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c96ddd0137c_hgh.jpg"
keywords: []
---

# #ParachuteChampionship |  വേ​റി​ട്ട കാ​ഴ്ച​വി​രു​ന്നൊ​രു​ക്കാ​ൻ; ദു​ബൈ അ​ന്താ​രാ​ഷ്ട്ര പാ​ര​ച്യൂ​ട്ട് ​ചാ​മ്പ്യ​ൻ​ഷി​പ്​ ന​വം​ബ​റി​ൽ 

> **Lead Summary:** **ദു​ബൈ: [ **വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും നി​വാ​സി​ക​ൾ​ക്കും വേ​റി​ട്ട കാ​ഴ്ച​വി​രു​ന്നൊ​രു​ക്കാ​ൻ എ​മി​റേ​റ്റ്​​സ്​ എ​യ​റോ​സ്പോ​ർ​ട്​​സ്​ ഫെ​ഡ​റേ​ഷ​ൻ ദു​ബൈ അ​ന്താ​രാ​ഷ്ട്ര പാ​ര​ച്യൂ​ട്ട്​ ചാ​മ്പ്യ​ൻ​ഷി​പ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.

## Article Content

**ദു​ബൈ: [ **വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും നി​വാ​സി​ക​ൾ​ക്കും വേ​റി​ട്ട കാ​ഴ്ച​വി​രു​ന്നൊ​രു​ക്കാ​ൻ എ​മി​റേ​റ്റ്​​സ്​ എ​യ​റോ​സ്പോ​ർ​ട്​​സ്​ ഫെ​ഡ​റേ​ഷ​ൻ ദു​ബൈ അ​ന്താ​രാ​ഷ്ട്ര പാ​ര​ച്യൂ​ട്ട്​ ചാ​മ്പ്യ​ൻ​ഷി​പ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.

ന​വം​ബ​ർ 28 മു​ത​ൽ ഡി​സം​ബ​ർ അ​ഞ്ചു​വ​രെ ദു​ബൈ മ​റീ​ന ഏ​രി​യ​യി​ലെ സ്കൈ ​ഡൈ​വ്​ ദു​ബൈ​യി​ലാ​ണ്​ മ​ത്സ​ര​ങ്ങ​ൾ.

ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലും പി​ന്തു​ണ​യി​ലും ന​ട​ക്കു​ന്ന എ​ട്ടാ​മ​ത്​​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള പ്ര​മു​ഖ ചാ​ര​ച്യൂ​ട്ട്​ സ​ഞ്ചാ​രി​ക​ൾ പ​​ങ്കെ​ടു​ക്കു​മെ​ന്ന്​ ദു​ബൈ മീ​ഡി​യ ഓ​ഫി​സ്​ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന ഏ​ഴാ​മ​ത്​ എ​ഡി​ഷ​നി​ൽ 27 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി​ 40 ടീ​മു​ക​ളാ​ണ്​ മാ​റ്റു​ര​ച്ച​ത്. 168 പു​രു​ഷ, വ​നി​ത താ​ര​ങ്ങ​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

യു.​എ.​ഇ കൂ​ടാ​തെ ബ​ഹ്​​റൈ​ൻ, സ്പെ​യി​ൻ, യു.​എ​സ്, ജ​ർ​മ​നി, ഇ​റ്റ​ലി, സ്ലൊ​വീ​നി​യ, ഫ്രാ​ൻ​സ്, ബ​ൾ​ഗേ​റി​യ, ഓ​സ്​​ട്രി​യ, ക​സാ​ഖ്​​സ്താ​ൻ, ക്രൊ​യേ​ഷ്യ, കാ​ന​ഡ, ലി​ത്വാ​നി​യ, മ​ൾ​ഡോ​വ, ക്യൂ​ബ, ചെ​ക്ക്​ റി​പ്പ​ബ്ലി​ക്, സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്, ബ്രി​ട്ട​ൻ, ലി​ബി​യ, ആ​സ്​​ട്രേ​ലി​യ, ബ​ഹാ​മ​സ്, സെ​ർ​ബി​യ, സ്വീ​ഡ​ൻ, ബ്ര​സീ​ൽ എ​ന്നിവിടങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ്​ പ​​ങ്കെ​ടു​ത്ത​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/230722/separate-viewing-party-dubai-international-parachutechampionship-november)