---
title: "#death | കോഴിക്കോട് വടകര സ്വദേശിയായ പ്രവാസി അബുദാബിയിൽ അന്തരിച്ചു"
english_title: "#native #Vadakara #expatriate #passed #way #AbuDhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/230812/native-vadakara-expatriate-passed-way-abudhabi"
published_at: "2024-08-24T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c9a49ce5276_gcc.jpg"
keywords: []
---

# #death | കോഴിക്കോട് വടകര സ്വദേശിയായ പ്രവാസി അബുദാബിയിൽ അന്തരിച്ചു

> **Lead Summary:** **അബുദാബിയി: **വടകര സ്വദേശിയായ പ്രവാസി അബുദാബിയിൽ അന്തരിച്ചു. തോടന്നൂർ ഇരീലോട്ട് മൊയ്തു ഹാജി ആണ് മരിച്ചത് . ഇന്ന് വെളുപ്പിന് അബുദാബിയിൽ താമസിക്കുന്ന മുറിയിലായിരുന്നു അന്ത്യം.

## Article Content

**അബുദാബിയി: **വടകര സ്വദേശിയായ പ്രവാസി അബുദാബിയിൽ അന്തരിച്ചു. തോടന്നൂർ ഇരീലോട്ട് മൊയ്തു ഹാജി ആണ് മരിച്ചത് . ഇന്ന് വെളുപ്പിന് അബുദാബിയിൽ താമസിക്കുന്ന മുറിയിലായിരുന്നു അന്ത്യം.

ഹൃദയാഘാതമാണ് മരണ കാരണം. ദീർഘകാലമായി അബുദാബിയിൽ പോലീസ് വകുപ്പിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

മക്കൾ: മർവാൻ (ഖത്തർ), മുഹ്സിന (ചെന്നൈ), മുബീന (ഖത്തർ). മരുമക്കൾ: നാജിദ (ഖത്തർ), കുഞ്ഞമ്മദ് (ചെന്നൈ), ഷംസീർ (ഖത്തർ).

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം അബുദാബിയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/230812/native-vadakara-expatriate-passed-way-abudhabi)