#UAE | യുഎഇയിൽ കെട്ടിട വാടക കുത്തനെ കൂട്ടി; പെരുവഴിയിൽ പ്രവാസികൾ, 30 ശതമാനം വരെ വർധന

#UAE | യുഎഇയിൽ കെട്ടിട വാടക കുത്തനെ കൂട്ടി; പെരുവഴിയിൽ പ്രവാസികൾ, 30 ശതമാനം വരെ വർധന
Aug 25, 2024 04:05 PM | By ADITHYA. NP

അബുദാബി :(gcc.truevisionnews.com) യുഎഇയിൽ കെട്ടിട വാടക വർധനയിൽ നട്ടം തിരിഞ്ഞ് പ്രവാസികൾ. വിവിധ ഏരിയകളിലായി 5 മുതൽ 30 ശതമാനം വരെ വാടക വർധിച്ചപ്പോൾ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി കുടുംബങ്ങൾ.

നഗര, ഗ്രാമ വ്യത്യാസമില്ലാതെ വിപണി വിലയുടെ നിശ്ചിത ശതമാനം വാടക വർധിപ്പിക്കാൻ അനുമതി നൽകിയതോടെ കെട്ടിട ഉടമകൾ വാടക കൂട്ടി.

ചിലർ ഉടൻ വർധിപ്പിച്ചപ്പോൾ മറ്റു ചിലർ വാടക കരാർ പുതുക്കുന്നതോടെ വർധന നടപ്പിലാക്കുമെന്ന് താമസക്കാർക്ക് (ടെനന്റ്സ്) നിർദേശം നൽകി. ഒപ്പം ഷെയറിങ് പാടില്ലെന്ന കർശന നിർദേശവും നൽകിയതോടെ ഇടത്തരം കുടുംബങ്ങൾ തിരിച്ചുപോക്കിന്റെ വക്കിൽ.

അബുദാബി റിയൽ എസ്റ്റേറ്റ് സെന്റർ പുറത്തുവിട്ട വാടക സൂചിക പ്രകാരം നിശ്ചിത ഏരിയകളിൽ പരമാവധി 30% വരെ വർധിപ്പിക്കാനാണ് അനുമതി.

ഓരോ പ്രദേശത്തെയും വിപണി മൂല്യത്തെക്കാൾ വളരെ കുറഞ്ഞ വാടക ഈടാക്കുന്ന പ്രദേശത്ത് പുതുതായി ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുന്നവർ വൻതുക നൽകേണ്ടിവരും.

ഇനി വിപണി മൂല്യത്തെക്കാൾ കൂടുതൽ വാടക ഈടാക്കുന്ന പ്രദേശങ്ങളിലെ താമസക്കാർക്ക് കെട്ടിട ഉടമയുമായി ചർച്ച നടത്തി വാടക കുറയ്ക്കാനും ആവശ്യപ്പെടാനാകും.

ദുബായിൽ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റേറ) നിയമപ്രകാരം കെട്ടിടത്തിന്റെ വിപണി മൂല്യം അനുസരിച്ച് നിശ്ചിത വാടക വർധനയ്ക്ക് അനുമതിയുള്ളത്.

11% മുതൽ 20% വരെ വിപണി മൂല്യമുള്ള കെട്ടിടങ്ങൾക്ക് പരമാവധി 5% വാടക വർധിപ്പിക്കാം. 21–30% വരെയുള്ളവയ്ക്ക് 10% വരെയും 31–40% വരെയുള്ളവയ്ക്ക് 15% വരെയും 40 ശതമാനത്തിന് മുകളിൽ വിപണി മൂല്യമുള്ള കെട്ടിട ഉടമകൾക്ക് 20% വരെയും വർധിപ്പിക്കാനാണ് അനുമതി.

പ്രദേശത്തെ വിപണി മൂല്യത്തെക്കാൾ വളരെ കുറവാണ് നിലവിലെ വാടകയെങ്കിൽ നിശ്ചിത ശതമാനത്തെക്കാൾ കൂടുതൽ വർധിപ്പിക്കാം. ഓരോ പ്രദേശത്തിന്റെയും പ്രാധാന്യം കണക്കിലെടുത്താണ് കെട്ടിടങ്ങളുടെ വിപണി മൂല്യം നിശ്ചയിക്കുന്നത്.

നിലവിലെ വാടകയുടെ 5 മുതൽ 30% വരെ വർധിക്കുമ്പോൾ വർഷത്തിൽ 5000 മുതൽ 75,000 ദിർഹത്തിന്റെ വരെ വർധന നേരിടേണ്ടിവരും. അധിക ചെലവ് എങ്ങനെ കണ്ടെത്തുമെന്ന് അറിയാതെ പ്രയാസത്തിലാണ് പ്രവാസി കുടുംബങ്ങൾ.

വാടക, സ്കൂൾ ഫീസ്, നിത്യോപയോഗ സാധനങ്ങൾ തുടങ്ങി സമസ്ത മേഖലകളിലും വില വർധിച്ചപ്പോൾ വർധിക്കാത്തത് ശമ്പളം മാത്രമാണെന്നാണ് പ്രവാസികളുടെ പൊതു പരാതി.

#Building #rent #home #increased #sharply #Expats #highway #increase #30 #percent

Next TV

Related Stories
#DubaiRoadTrafficAuthority | മി​ക​ച്ച സൗ​ക​ര്യങ്ങളുമായി ദു​ബൈ​യി​ൽ 141 ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങൾ

Nov 25, 2024 10:41 PM

#DubaiRoadTrafficAuthority | മി​ക​ച്ച സൗ​ക​ര്യങ്ങളുമായി ദു​ബൈ​യി​ൽ 141 ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങൾ

എ​മി​റേ​റ്റി​ലെ പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലാണ് പുതുതായി കാത്തിരിപ്പ് കേന്ദ്രങ്ങളുടെ...

Read More >>
#etihadairways | പുതിയ പത്ത് സർവീസുകൾ കൂടി  ആരംഭിക്കുന്നു, അപ്ഡേറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്

Nov 25, 2024 10:02 PM

#etihadairways | പുതിയ പത്ത് സർവീസുകൾ കൂടി ആരംഭിക്കുന്നു, അപ്ഡേറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്

2025 ജൂലൈ മുതലാണ് പുതിയ സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍...

Read More >>
#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

Nov 25, 2024 07:58 AM

#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

എമിറേറ്റിലെ വിദ്യാഭ്യാസത്തിന്‍റെയും സാംസ്‌കാരിക സ്വത്വത്തിന്‍റെയും അടിസ്ഥാന ഘടകമായി അറബി ഭാഷയെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഈ...

Read More >>
#holyday |  ദേശീയ ദിനം;  സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

Nov 24, 2024 06:55 PM

#holyday | ദേശീയ ദിനം; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി...

Read More >>
#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

Nov 24, 2024 03:39 PM

#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

വാ​ര്‍ധ​ക്യ പ്ര​ക്രി​യ​യെ​യും വി​ട്ടു​മാ​റാ​ത്ത രോ​ഗ​ത്തി​നും കാ​ര​ണ​മാ​വു​ന്ന രോ​ഗ​ങ്ങ​ളെ ത​ട​യു​ന്ന​തും അ​ട​ക്ക​മു​ള്ള സ​മ​ഗ്ര​മാ​യ...

Read More >>
#death | മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു

Nov 24, 2024 02:31 PM

#death | മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു

റിയാദിൽ ഇലക്ട്രിക്കൽ പ്ലംബിങ്​ ജോലികൾ ചെയ്യുകകയായിരുന്ന അനിലിന് കഴിഞ്ഞ 10 ദിവസമായി സ്പോൺസറുടെ റഫായയിലുള്ള വീട്ടിലായിരുന്നു ജോലി....

Read More >>
Top Stories

News Roundup