#AbuDhabiPolice | സ്കൂൾ മേഖലകളിൽ ഡ്രൈവർമാർക്ക് ജാഗ്രത വേണമെന്ന് അബൂദബി പൊലീസ്

#AbuDhabiPolice | സ്കൂൾ മേഖലകളിൽ ഡ്രൈവർമാർക്ക് ജാഗ്രത വേണമെന്ന് അബൂദബി പൊലീസ്
Aug 27, 2024 01:51 PM | By VIPIN P V

അ​ബൂ​ദ​ബി: (gcc.truevisionnews.com) വേ​ന​ല​വ​ധി​ക്കു​ശേ​ഷം സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്കൂ​ൾ മേ​ഖ​ല​ക​ളി​ൽ സു​ര​ക്ഷി​ത​മാ​യി വാ​ഹ​ന​മോ​ടി​ക്ക​ണ​മെ​ന്ന് മാ​താ​പി​താ​ക്ക​ളെ​യും സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ​മാ​രെ​യും ഓ​ർ​മ​പ്പെ​ടു​ത്തി അ​ബൂ​ദ​ബി പൊ​ലീ​സ്.

നി​ര​ന്ത​രം ​മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യി​ട്ടും ചി​ല ര​ക്ഷി​താ​ക്ക​ൾ ​ഗ​താ​​ഗ​ത നി​യ​മ​ലം​ഘ​നം തു​ട​രു​ക​യാ​ണെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

ചി​ല ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​ക​ളെ സ്കൂ​ളു​ക​ളി​ലേ​ക്ക് കൊ​ണ്ടു​വ​രു​മ്പോ​ൾ ​ഗ​​താ​​ഗ​ത നി​യ​മം പാ​ലി​ക്കാ​തെ അ​ല​ക്ഷ്യ​മാ​യി വാ​ഹ​നം ന​ടു​റോ​ഡി​ൽ നി​ർ​ത്തു​ക​യാ​ണെ​ന്നും ഇ​ത് ​ഗ​താ​​ഗ​ത ത​ട​സ്സ​ത്തി​നു കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നും പൊ​ലീ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

സ്കൂ​ളു​ക​ൾ​ക്ക് സ​മീ​പം നി​ർ​ദി​ഷ്ട പാ​ർ​ക്കി​ങ് സൗ​ക​ര്യം ഉ​പ​യോ​​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും വാ​ഹ​ന​ങ്ങ​ളു​ടെ വേ​​ഗ​ത സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ൽ കു​റ​ക്ക​ണ​മെ​ന്നും ഡ്രൈ​വി​ങ്ങി​ൽ ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്നും പൊ​ലീ​സ് ഓ​ർ​മി​പ്പി​ച്ചു.

നി​ർ​ദി​ഷ്ട ഇ​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​വ​ണം സ്കൂ​ൾ ബ​സു​ക​ൾ നി​ർ​ത്തേ​ണ്ട​തെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ സു​ര​ക്ഷി​ത​രാ​യാ​ണ് ബ​സി​ൽ ക​യ​റു​ന്ന​തെ​ന്നും ഇ​റ​ങ്ങു​ന്ന​തെ​ന്നും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ​മാ​രോ​ട് പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

കു​ട്ടി​ക​ൾ ഇ​റ​ങ്ങു​മ്പോ​ഴും ക​യ​റു​മ്പോ​ഴും സ്റ്റോ​പ് അ​ട​യാ​ളം ബ​സു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നും പൊ​ലീ​സ് ഓ​ർ​മി​പ്പി​ച്ചു. സ്റ്റോ​പ് അ​ട​യാ​ളം പ്ര​ദ​ർ​ശി​പ്പി​ച്ച സ്കൂ​ൾ ബ​സു​ക​ളി​ൽ​നി​ന്ന് അ​ഞ്ചു​മീ​റ്റ​റി​ൽ കു​റ​യാ​ത്ത അ​ക​ല​ത്തി​ൽ ഇ​ത​ര വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്ത​ണ​മെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

സ്റ്റോ​പ് അ​ട​യാ​ളം പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്ക് 500 ദി​ർ​ഹം പി​ഴ​യും ആ​റ് ബ്ലാ​ക്ക് പോ​യ​ന്റും ചു​മ​ത്തും.

സ്റ്റോ​പ് അ​ട​യാ​ളം സ്കൂ​ൾ ബ​സു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടും നി​ശ്ചി​ത അ​ക​ല​ത്തി​ൽ വാ​ഹ​നം നി​ർ​ത്തി​യി​ടാ​ൻ കൂ​ട്ടാ​ക്കാ​ത്ത മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്ക് 1000 ദി​ർ​ഹം പി​ഴ​യും 10 ബ്ലാ​ക്ക് പോ​യ​ന്റും ചു​മ​ത്തു​മെ​ന്നും പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

#AbuDhabiPolice #urge #drivers #cautious #schoolzones

Next TV

Related Stories
ബഹ്റൈനില്‍ താമസ കെട്ടിടത്തില്‍ തീപിടിത്തം, ഒരു മൃതദേഹം കണ്ടെത്തി

Apr 22, 2025 04:54 PM

ബഹ്റൈനില്‍ താമസ കെട്ടിടത്തില്‍ തീപിടിത്തം, ഒരു മൃതദേഹം കണ്ടെത്തി

സ്ഥലത്ത് ശീതീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്....

Read More >>
ഹജ്ജ് തീർത്ഥാടകരുടെ സുരക്ഷ; ഭക്ഷ്യ, മെഡിക്കൽ ഉൽപ്പന്നങ്ങൾ കർശനമായി നിരീക്ഷിക്കും

Apr 22, 2025 04:51 PM

ഹജ്ജ് തീർത്ഥാടകരുടെ സുരക്ഷ; ഭക്ഷ്യ, മെഡിക്കൽ ഉൽപ്പന്നങ്ങൾ കർശനമായി നിരീക്ഷിക്കും

കൂടാതെ ജിദ്ദ, മദീന വിമാനത്താവളങ്ങളിലെ ഹജ്ജ് കാര്യ ഓഫീസുകളിൽ എത്തുന്ന ഉൽപ്പന്നങ്ങളും...

Read More >>
വ്യാജ സന്ദേശം വഴി തട്ടിപ്പ്: ഖത്തറിൽ 12 അംഗ പ്രവാസി സംഘം പിടിയിൽ

Apr 22, 2025 03:48 PM

വ്യാജ സന്ദേശം വഴി തട്ടിപ്പ്: ഖത്തറിൽ 12 അംഗ പ്രവാസി സംഘം പിടിയിൽ

അത്തരം മാർഗങ്ങളിലൂടെ വ്യക്തിഗതമോ സാമ്പത്തികമോ ആയ വിവരങ്ങൾ നൽകുന്നതോ വെളിപ്പെടുത്തുന്നതോ...

Read More >>
മസ്‌കത്തിൽ ലൈസൻസില്ലാത്ത ഹെർബൽ, സൗന്ദര്യവർധക ഉൽപന്നങ്ങൾ പിടികൂടി

Apr 22, 2025 03:38 PM

മസ്‌കത്തിൽ ലൈസൻസില്ലാത്ത ഹെർബൽ, സൗന്ദര്യവർധക ഉൽപന്നങ്ങൾ പിടികൂടി

ക്രീമുകൾ, കാപ്‌സ്യൂളുകൾ, ഔഷധ ചേരുവകൾ ചേർത്ത വിവിധ തരം തേൻ എന്നിവയുൾപ്പെടെ 1,329 ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്....

Read More >>
ഗതാഗത നിയമ ലംഘനം: കുവൈത്തിൽ വർധിപ്പിച്ച തടവും പിഴയും ഇന്നു മുതൽ പ്രാബല്യത്തിൽ

Apr 22, 2025 02:39 PM

ഗതാഗത നിയമ ലംഘനം: കുവൈത്തിൽ വർധിപ്പിച്ച തടവും പിഴയും ഇന്നു മുതൽ പ്രാബല്യത്തിൽ

5 പതിറ്റാണ്ട് പഴക്കമുള്ള ഗതാഗത നിയമം പരിഷ്കരിച്ച് മതിയായ ബോധവൽക്കരണവും നടത്തിയാണ് പ്രാബല്യത്തിൽ...

Read More >>
യുഎഇയിൽ  യുവതി കൈക്കുഞ്ഞുമായി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു

Apr 22, 2025 12:44 PM

യുഎഇയിൽ യുവതി കൈക്കുഞ്ഞുമായി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു

യുവതിയുടെ കൂടെയുണ്ടായിരുന്ന കുഞ്ഞിനെ ​ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്ക് ശേഷം കുഞ്ഞും...

Read More >>
Top Stories