---
title: "#founddead | അബുദാബിയിൽ നിന്ന് കാണാതായ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി "
english_title: "#Malayali #youth #who #missing #AbuDhabi #founddead"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/232145/malayali-youth-who-missing-abudhabi-founddead"
published_at: "2024-08-30T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d1af1627bb5_foundead.jpg"
keywords: []
---

# #founddead | അബുദാബിയിൽ നിന്ന് കാണാതായ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി 

> **Lead Summary:** **ദുബായ് : [ **അബുദാബിയിൽ നിന്ന് കാണാതായ മലയാളി യുവാവിനെ ദുബായിലെ പാലത്തിൽ നിന്ന് ചാടി മരിച്ചനിലയിൽ കണ്ടെത്തി.

## Article Content

**ദുബായ് : [ **അബുദാബിയിൽ നിന്ന് കാണാതായ മലയാളി യുവാവിനെ ദുബായിലെ പാലത്തിൽ നിന്ന് ചാടി മരിച്ചനിലയിൽ കണ്ടെത്തി.

തിരുവനന്തപുരം കരുംകുളം പുതിയതുറ അഴങ്കൽ പുരയിടം ഡിക്സൺ സെബാസ്റ്റൻ (26) ആണ് മരിച്ചത്.

ദിവസങ്ങൾക്ക് മുൻപ് കാണാതായ ഡിക്സനെ പൊലീസും ബന്ധുക്കളും അന്വേഷിച്ചു വരികയായിരുന്നു.

അബുദാബിയിൽ ഇലക്ട്രോണിക്സ് സ്ഥാപനത്തിൽ വാച്ച് മേയ്ക്കറായി ജോലി ചെയ്തുവരികയായിരുന്നു.

ഷെയ്ഖ് സായിദ് റോഡിൽ സാബിൽ റോഡിനടുത്തെ പാലത്തിൽ നിന്ന് ചാടി മരിച്ചതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

ദുബായ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടു പോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/232145/malayali-youth-who-missing-abudhabi-founddead)