#GlobalVillage | ഗ്ലോബൽ വില്ലേജ് സീസൺ 29: ഒക്ടോബർ 16 മുതൽ മേയ് 11 വരെ

#GlobalVillage  | ഗ്ലോബൽ വില്ലേജ് സീസൺ 29: ഒക്ടോബർ 16 മുതൽ മേയ് 11 വരെ
Sep 2, 2024 09:36 PM | By Athira V

ദുബായ്:(gcc.truevisionnews.com) ലോകപ്രശസ്തമായ ദുബായിലെ ഗ്ലോബൽ വില്ലേജ് സീസൺ 29 ന്‍റെ തീയതി അധികൃതർ വെളിപ്പെടുത്തി. ഒക്ടോബർ 16 മുതൽ 2025 മേയ് 11 വരെയാണ് വിനോദം, ഭക്ഷണം, ഷോപ്പിങ്, കുട്ടികൾക്ക് വിനോദങ്ങൾ എന്നിവയ്‌ക്കായുള്ള ഗള്‍ഫിലെ തന്നെ പ്രമുഖ മൾട്ടി കൾച്ചറൽ ഫാമിലി ഡെസ്റ്റിനേഷനായ ഗ്ലോബൽ വില്ലേജ് പൊതുജനങ്ങൾക്കായി വീണ്ടും തുറക്കുക.

10 ദശലക്ഷത്തിലേറെ സന്ദർശകരുമായി പുതിയ റെക്കോർഡ് സൃഷ്ടിച്ച സീസൺ 28 ന്‍റെ ശ്രദ്ധേയമായ വിജയത്തെത്തുടർന്നുള്ള വർഷമായതിനാൽ ഈ സീസണിൽ ഒട്ടേറെ പുതിയ ആകർഷണങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.

25 വർഷത്തിലേറെയായി രാജ്യാന്തര സംസ്‌കാരങ്ങൾ, പാചകരീതികൾ, വിനോദങ്ങൾ എന്നിവയുടെ പ്രദർശനം വാഗ്ദാനം ചെയ്യുന്ന ആഗോളഗ്രാമം യുഎഇയിലെ താമസക്കാരുടെയും സന്ദർശകരുടെയും പ്രമുഖ ലക്ഷ്യസ്ഥാനമാണ്.

കൂടുതൽ സാംസ്കാരിക പ്രാതിനിധ്യങ്ങൾ, ഇതുവരെ കണ്ടിട്ടില്ലാത്ത വിനോദം, ആവേശകരമായ അടിസ്ഥാനസൗകര്യ നവീകരണങ്ങൾ എന്നിവ ഈ സീസണിലെ പ്രത്യേകതയാണെന്ന് അധികൃതർ പറഞ്ഞു.

ഈ കുടുംബ-സൗഹൃദ ലക്ഷ്യസ്ഥാനത്തിന്‍റെ ആരാധകർ പുതിയ സീസണിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ലോകത്തെങ്ങുനിന്നുമുള്ള സന്ദർശകർ ഗ്ലോബൽ വില്ലേജിലെ ഓരോ മുക്കും മൂലയും അനുഭവിക്കാൻ ഒത്തുകൂടും.

കഴിഞ്ഞ സീസണിൽ 27 പവിലിയനുകളിലായി 90 ലോക സംസ്കാരങ്ങള്‍ പ്രദർശിപ്പിച്ചു. 400-ലേറെ കലാകാരന്മാർ പങ്കെടുത്തു. സന്ദർശകർ 40,000-ത്തിലേറെ പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിച്ചു.

200-ലേറെ റൈഡുകളും വിനോദ ആകർഷണങ്ങളും 3,500-ലേറെ ഷോപ്പിങ് ഔട്ട്‌ലെറ്റുകളും 250 ഡൈനിങ് കേന്ദ്രങ്ങളും ഉണ്ടായിരുന്നു. വേനൽക്കാലമാകുന്നതോടെയാണ് ഗ്ലോബൽ വില്ലേജ് എല്ലാ വർഷവും അടയ്ക്കുന്നത്.

ഗ്ലോബൽ വില്ലേജ് ടിക്കറ്റുകൾ സാധാരണയായി മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്കും 65 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സൗജന്യമാണ്. പുതിയ സീസണിന്‍റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അധികൃതർ പുറത്തുവിടും.

#Global #Village #Season #29October #16May #11

Next TV

Related Stories
ബഹ്റൈനില്‍ താമസ കെട്ടിടത്തില്‍ തീപിടിത്തം, ഒരു മൃതദേഹം കണ്ടെത്തി

Apr 22, 2025 04:54 PM

ബഹ്റൈനില്‍ താമസ കെട്ടിടത്തില്‍ തീപിടിത്തം, ഒരു മൃതദേഹം കണ്ടെത്തി

സ്ഥലത്ത് ശീതീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്....

Read More >>
ഹജ്ജ് തീർത്ഥാടകരുടെ സുരക്ഷ; ഭക്ഷ്യ, മെഡിക്കൽ ഉൽപ്പന്നങ്ങൾ കർശനമായി നിരീക്ഷിക്കും

Apr 22, 2025 04:51 PM

ഹജ്ജ് തീർത്ഥാടകരുടെ സുരക്ഷ; ഭക്ഷ്യ, മെഡിക്കൽ ഉൽപ്പന്നങ്ങൾ കർശനമായി നിരീക്ഷിക്കും

കൂടാതെ ജിദ്ദ, മദീന വിമാനത്താവളങ്ങളിലെ ഹജ്ജ് കാര്യ ഓഫീസുകളിൽ എത്തുന്ന ഉൽപ്പന്നങ്ങളും...

Read More >>
വ്യാജ സന്ദേശം വഴി തട്ടിപ്പ്: ഖത്തറിൽ 12 അംഗ പ്രവാസി സംഘം പിടിയിൽ

Apr 22, 2025 03:48 PM

വ്യാജ സന്ദേശം വഴി തട്ടിപ്പ്: ഖത്തറിൽ 12 അംഗ പ്രവാസി സംഘം പിടിയിൽ

അത്തരം മാർഗങ്ങളിലൂടെ വ്യക്തിഗതമോ സാമ്പത്തികമോ ആയ വിവരങ്ങൾ നൽകുന്നതോ വെളിപ്പെടുത്തുന്നതോ...

Read More >>
മസ്‌കത്തിൽ ലൈസൻസില്ലാത്ത ഹെർബൽ, സൗന്ദര്യവർധക ഉൽപന്നങ്ങൾ പിടികൂടി

Apr 22, 2025 03:38 PM

മസ്‌കത്തിൽ ലൈസൻസില്ലാത്ത ഹെർബൽ, സൗന്ദര്യവർധക ഉൽപന്നങ്ങൾ പിടികൂടി

ക്രീമുകൾ, കാപ്‌സ്യൂളുകൾ, ഔഷധ ചേരുവകൾ ചേർത്ത വിവിധ തരം തേൻ എന്നിവയുൾപ്പെടെ 1,329 ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്....

Read More >>
ഗതാഗത നിയമ ലംഘനം: കുവൈത്തിൽ വർധിപ്പിച്ച തടവും പിഴയും ഇന്നു മുതൽ പ്രാബല്യത്തിൽ

Apr 22, 2025 02:39 PM

ഗതാഗത നിയമ ലംഘനം: കുവൈത്തിൽ വർധിപ്പിച്ച തടവും പിഴയും ഇന്നു മുതൽ പ്രാബല്യത്തിൽ

5 പതിറ്റാണ്ട് പഴക്കമുള്ള ഗതാഗത നിയമം പരിഷ്കരിച്ച് മതിയായ ബോധവൽക്കരണവും നടത്തിയാണ് പ്രാബല്യത്തിൽ...

Read More >>
യുഎഇയിൽ  യുവതി കൈക്കുഞ്ഞുമായി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു

Apr 22, 2025 12:44 PM

യുഎഇയിൽ യുവതി കൈക്കുഞ്ഞുമായി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു

യുവതിയുടെ കൂടെയുണ്ടായിരുന്ന കുഞ്ഞിനെ ​ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്ക് ശേഷം കുഞ്ഞും...

Read More >>
Top Stories