---
title: "#MammogramScreening | യുഎഇയിൽ സൗജന്യ സ്തനാർബുദ പരിശോധനയും മാമോഗ്രാം സ്ക്രീനിങ്ങും ഒക്ടോബറിൽ "
english_title: "#Free #breast #cancer #screening #mammogramscreening #UAE #October"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/233906/free-breast-cancer-screening-mammogramscreening-uae-october"
published_at: "2024-09-07T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc16651be85_SS.jpg"
keywords: []
---

# #MammogramScreening | യുഎഇയിൽ സൗജന്യ സ്തനാർബുദ പരിശോധനയും മാമോഗ്രാം സ്ക്രീനിങ്ങും ഒക്ടോബറിൽ 

> **Lead Summary:** **ഷാർജ: [** ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യന്റ്സ് പ്രമുഖ പൊതു-സ്വകാര്യ മേഖല പങ്കാളികളുമായി സഹകരിച്ച് യുഎഇയിലുടനീളം സൗജന്യ സ്തനാർബുദ ക്ലിനിക്കൽ പരിശോധനയും മാമോഗ്രാം സ്ക്രീനിങ്ങും സംഘടിപ്പിക്കും.

## Article Content

**ഷാർജ: [** ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യന്റ്സ് പ്രമുഖ പൊതു-സ്വകാര്യ മേഖല പങ്കാളികളുമായി സഹകരിച്ച് യുഎഇയിലുടനീളം സൗജന്യ സ്തനാർബുദ ക്ലിനിക്കൽ പരിശോധനയും മാമോഗ്രാം സ്ക്രീനിങ്ങും സംഘടിപ്പിക്കും.

ഒക്ടോബറിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. രാജ്യത്തെ പൗരന്മാർക്കും താമസക്കാരായ സ്ത്രീകൾക്കും ഈ സേവനം ലഭിക്കും.

എഫ്‌ഒസിപി വാർഷിക സംരഭമായ പിങ്ക് കാരവാൻ ആണ് സംഘാടകർ. യുഎഇയിലുടനീളമുള്ള സ്തനാർബുദത്തിനെതിരായ പോരാട്ടത്തെ പിന്തുണക്കുക എന്നതാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

സ്തനാർബുദത്തിനെതിരായ പോരാട്ടം പൊതു-സ്വകാര്യ മേഖലകളെ ഉൾക്കൊള്ളുന്ന ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് അപ്പുറത്തുള്ള കൂട്ടായ ഉത്തരവാദിത്തമാണെന്ന് എഒസിപി ഡയറക്ടർ ഐഷ അൽ മുല്ല പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/233906/free-breast-cancer-screening-mammogramscreening-uae-october)