---
title: "#Holiday | നബിദിനം: യുഎഇയിലെ സർക്കാർ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു; മലയാളികൾക്ക് ഇരട്ടിമധുരം "
english_title: "#ProphetDay #Holiday #declared #government #sector #UAE #Malayalam #doublesweet"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/234076/prophetday-holiday-declared-government-sector-uae-malayalam-doublesweet"
published_at: "2024-09-08T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dd32a64d14e_uae.jpg"
keywords: []
---

# #Holiday | നബിദിനം: യുഎഇയിലെ സർക്കാർ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു; മലയാളികൾക്ക് ഇരട്ടിമധുരം 

> **Lead Summary:** **ദുബായ്: [** നബിദിനം പ്രമാണിച്ച് ഈ മാസം 15ന് യുഎഇയിൽ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു.

## Article Content

**ദുബായ്: [** നബിദിനം പ്രമാണിച്ച് ഈ മാസം 15ന് യുഎഇയിൽ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു.

സർക്കാർ ജീവനക്കാർക്കാണ് ഇപ്പോൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യമേഖലയ്ക്കും ഇതേ ദിവസം അവധിയായിരിക്കുമെന്നാണ് പ്രതീക്ഷ. മലയാളികൾക്ക് ഇത് ഇരട്ടിമധുരം പകരും.

ഈ മാസം 15ന് തന്നെയാണ് തിരുവോണം. ഗൾഫ് ഉൾപ്പെടെയുള്ള മിക്ക ഇസ്​ലാമിക രാജ്യങ്ങളിലും പ്രവാചകന്‍റെ ജന്മദിനം റബിഉൽ അവ്വൽ 12 നാണ് ആചരിക്കുന്നത്.

ഇത് ഇസ്​ലാമിക കലണ്ടറിലെ മൂന്നാം മാസമാണ്. ഈ അവധിക്ക് ശേഷം യുഎഇ നിവാസികളെ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബറിൽ നീണ്ട അവധി കാത്തിരിക്കുന്നു.

ഡിസംബർ 2, 3 തീയതികൾ യഥാക്രമം തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരിക്കും അവധി. ശനി, ഞായർ വാരാന്ത്യവുമായി ചേരുമ്പോൾ അത് നാല് ദിവസത്തെ അവധിയായിത്തീരും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/234076/prophetday-holiday-declared-government-sector-uae-malayalam-doublesweet)