---
title: "#Onam | ആർപ്പോയ്! മലയാളിക്ക് മറുനാടും മാവേലിനാട്"
english_title: "#Mavelinadu #another #country #Malayali"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/235712/mavelinadu-another-country-malayali"
published_at: "2024-09-15T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e67e521c271_onam.jpg"
keywords: []
---

# #Onam | ആർപ്പോയ്! മലയാളിക്ക് മറുനാടും മാവേലിനാട്

> **Lead Summary:** **അബുദാബി:[**[ ](മാവേലിയുടെ നാട്ടുകാർ മറ്റെവിടെ ചെന്നാലും ഓണമുണ്ട്; ഓണക്കോടിയും സദ്യയും ഒത്തുചേരലുമുണ്ട്. മലയാളക്കരയിൽനിന്നു മണലാരണ്യത്തിലെത്തിയവർക്കുമുണ്ട് നാടിന്റെ എല്ലാ ചിട്ടവട്ടങ്ങളോടെയുമുള്ള ഓണാഘോഷം.

## Article Content

**അബുദാബി:[**[ ](മാവേലിയുടെ നാട്ടുകാർ മറ്റെവിടെ ചെന്നാലും ഓണമുണ്ട്; ഓണക്കോടിയും സദ്യയും ഒത്തുചേരലുമുണ്ട്. മലയാളക്കരയിൽനിന്നു മണലാരണ്യത്തിലെത്തിയവർക്കുമുണ്ട് നാടിന്റെ എല്ലാ ചിട്ടവട്ടങ്ങളോടെയുമുള്ള ഓണാഘോഷം.

വാരാന്ത്യ അവധിദിവസത്തിൽ തിരുവോണം വന്നതിന്റെ ആവേശത്തിലാണ് യുഎഇയിലെ മലയാളികളും നാട്ടിൽ അവരുടെ പ്രിയപ്പെട്ടവരും.

അയൽവാസികളും നാട്ടുകാരും കൂട്ടുകുടുംബങ്ങളുമെല്ലാം ചേർന്ന് നാട്ടിലെ ഓണം മധുരതരമാക്കുമ്പോൾ മറുനാട്ടിൽ ആ സ്ഥാനം പ്രവാസികൂട്ടായ്മകൾക്കാണ്.

നാട്ടിൽനിന്ന് ഏറെ അകലയെങ്കിലും ആഘോഷത്തിലും ആവേശത്തിലും ഒരു പടി മുൻപിൽ പ്രവാസികൾതന്നെയെന്ന് അവർ പറയും.

എല്ലാ വ്യത്യാസങ്ങളും മറന്ന് മലയാളി എന്ന ഒറ്റപ്പേരിൽ എല്ലാവരും ഒരുമിക്കുന്ന ഓണാഘോഷം പ്രവാസികൾക്കിടയിൽ മാസങ്ങൾ നീളും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/235712/mavelinadu-another-country-malayali)