അബുദാബി:(gcc.truevisionnews.com) മാവേലിയുടെ നാട്ടുകാർ മറ്റെവിടെ ചെന്നാലും ഓണമുണ്ട്; ഓണക്കോടിയും സദ്യയും ഒത്തുചേരലുമുണ്ട്. മലയാളക്കരയിൽനിന്നു മണലാരണ്യത്തിലെത്തിയവർക്കുമുണ്ട് നാടിന്റെ എല്ലാ ചിട്ടവട്ടങ്ങളോടെയുമുള്ള ഓണാഘോഷം.
വാരാന്ത്യ അവധിദിവസത്തിൽ തിരുവോണം വന്നതിന്റെ ആവേശത്തിലാണ് യുഎഇയിലെ മലയാളികളും നാട്ടിൽ അവരുടെ പ്രിയപ്പെട്ടവരും.
അയൽവാസികളും നാട്ടുകാരും കൂട്ടുകുടുംബങ്ങളുമെല്ലാം ചേർന്ന് നാട്ടിലെ ഓണം മധുരതരമാക്കുമ്പോൾ മറുനാട്ടിൽ ആ സ്ഥാനം പ്രവാസികൂട്ടായ്മകൾക്കാണ്.
നാട്ടിൽനിന്ന് ഏറെ അകലയെങ്കിലും ആഘോഷത്തിലും ആവേശത്തിലും ഒരു പടി മുൻപിൽ പ്രവാസികൾതന്നെയെന്ന് അവർ പറയും.
എല്ലാ വ്യത്യാസങ്ങളും മറന്ന് മലയാളി എന്ന ഒറ്റപ്പേരിൽ എല്ലാവരും ഒരുമിക്കുന്ന ഓണാഘോഷം പ്രവാസികൾക്കിടയിൽ മാസങ്ങൾ നീളും.
#Mavelinadu #another #country #Malayali