ഔദ്യോഗിക വെബ്‌സൈറ്റുകളോട് സാമ്യമുള്ള വ്യാജ സൈറ്റുകള്‍ നിര്‍മിച്ച് തട്ടിപ്പ്; രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

ഔദ്യോഗിക വെബ്‌സൈറ്റുകളോട് സാമ്യമുള്ള വ്യാജ സൈറ്റുകള്‍ നിര്‍മിച്ച് തട്ടിപ്പ്; രണ്ട് പ്രവാസികള്‍ അറസ്റ്റില്‍
Mar 22, 2025 09:29 AM | By Jain Rosviya

മസ്‌കത്ത്: ഔദ്യോഗിക വെബ്‌സൈറ്റുകളോട് സാമ്യമുള്ള വ്യാജ സൈറ്റുകള്‍ നിര്‍മിച്ച് തട്ടിപ്പ് നടത്തിയ രണ്ട് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. അറബ് രാജ്യക്കാരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു.

വ്യാജ വെബ്‌സൈറ്റുകളെ കുറിച്ച് പബ്ലിക് പ്രൊസിക്യൂഷനും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിവിധ സര്‍ക്കാര്‍ വെബ്‌സൈറ്റുകളുടെ രൂപത്തിലുള്ള വ്യാജ പോര്‍ട്ടലുകള്‍ നിര്‍മിച്ച് ആളുകളുടെ ബാങ്ക് വിവരങ്ങള്‍ ശേഖരിക്കുകയും അതുവഴി പണം അപഹരിക്കുകയും ചെയ്യുന്നതായി പബ്ലിക് പ്രൊസിക്യൂഷന്‍ മുന്നറിയിപ്പില്‍ പറയുന്നു.

ഔദ്യോഗിക വെബ്‌സൈറ്റിനോട് സാമ്യമുള്ള പേരില്‍ വെബ്‌സൈറ്റ് നിര്‍മിക്കുകയും പെയ്മന്റുകളും, ഫീസ് അടവുകളും നടത്താന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് തട്ടിപ്പ് സംഘത്തിന്റെ പുതിയ രീതി.

വെബ്‌സൈറ്റുകള്‍ വഴിയോ സാമൂഹിക മാധ്യമങ്ങള്‍ വഴിയോ ബാങ്ക് വിവരങ്ങളോ മറ്റോ കൈമാറതരുതെന്നും പബ്ലിക് പ്രൊസിക്യൂഷന്‍ അറിയിച്ചു.

#Two #expatriates #arrested #creating #fake #sites #resembling #official #websites

Next TV

Related Stories
കുവൈത്തിലെ സാൽമിയയില്‍ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം

May 9, 2025 11:24 PM

കുവൈത്തിലെ സാൽമിയയില്‍ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം

കുവൈത്തിലെ സാല്‍മിയയില്‍ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം....

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

May 9, 2025 08:10 PM

ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ...

Read More >>
കുവൈത്തിൽ രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം മദ്യവിഷബാധയെന്ന് സംശയം

May 9, 2025 05:28 PM

കുവൈത്തിൽ രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം മദ്യവിഷബാധയെന്ന് സംശയം

കുവൈത്തിൽ രണ്ട് പ്രവാസികൾ മരിച്ചത് മദ്യവിഷബാധ മൂലമാകാമെന്ന്...

Read More >>
Top Stories

Entertainment News