മനാമ: (gcc.truevisionnews.com) പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവിനെ തുടർന്ന് ബഹ്റൈനിൽ ആവശ്യമായ ലൈസൻസില്ലാതെ പ്രവർത്തിച്ച ആറു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. അനധികൃത വിദ്യാഭ്യാസ സേവനങ്ങൾ നൽകിയ ഒരാളെ തടങ്കലിൽ വെക്കാനും തുടർന്ന് വിചാരണ ചെയ്യാനും പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥ സംഘങ്ങൾ പരിശോധന നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമാരംഭിച്ചതെന്ന് ചീഫ് പ്രോസിക്യൂട്ടർ അറിയിച്ചു.
Six private educational institutions operating without license were closed down