കുത്തിയൊലിച്ചൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ തയാറാണോ? സഞ്ചാരികളെ കാത്ത് ജയപുരം വെള്ളച്ചാട്ടം

കുത്തിയൊലിച്ചൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ തയാറാണോ? സഞ്ചാരികളെ കാത്ത് ജയപുരം വെള്ളച്ചാട്ടം
Jun 28, 2025 06:09 PM | By Jain Rosviya

മുന്നാട്: (truevisionnews.com)കുളിർമ പകരുന്ന മഴക്കാലമെത്തിയല്ലേ? നിരവധി സ്ഥലങ്ങളാണ് സഞ്ചാരികളെ ആകർഷിച്ചു കാത്തിരിക്കുന്നത്. ഇത്തരത്തിൽ സഞ്ചാരികൾക്ക് വിസ്മയ കാഴ്ച്ചയൊരുക്കി കാത്തിരിക്കുകയാണ് ജയപുരം തോട്ടിലെ വെള്ളച്ചാട്ടം. മനം കുളിർപ്പിക്കുംവിധം നുരഞ്ഞുപൊങ്ങുന്ന വെളുത്ത പതകളുയർത്തി കുത്തിയൊലിച്ചൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ ഒട്ടേറെപ്പേരാണ് എത്തുന്നത്. ബേഡഡുക്ക പഞ്ചായത്ത് മുന്നാട് വില്ലേജിലാണ് ജയപുരം ഗ്രാമം.

മുന്നാട്-ചേരിപ്പാടി റോഡിന് തോട് കടക്കാൻ കോൺക്രീറ്റ് പാലം ഉണ്ട്. പാലത്തിന് താഴെ ഭാഗത്താണ് വെള്ളച്ചാട്ടം. ഇവിടെനിന്ന്‌ നൂറ് മീറ്റർ താഴോട്ട് സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിന്റെ ഭംഗി പൂർണമായും ആസ്വദിക്കാം. 10 മീറ്ററോളം ഉയരത്തിൽനിന്നാണ് വെള്ളം താഴെ പതിക്കുന്നത്. കൂറ്റൻ കരിമ്പാറകൾ നിരന്നിരിക്കുകയാണിവിടെ.

മുകളിൽ മുൻപോട്ട് തള്ളിനിൽക്കുന്ന പാറയിലൂടെ വെള്ളം താഴെ പതിക്കുന്നത് മീറ്ററുകളോളം അകലത്തേക്കാണ്. അതിനാൽ വെള്ളച്ചാട്ടത്തിനും പാർശ്വഭിത്തിയായ കരിങ്കല്ലിനും ഇടയിൽ ഒഴിഞ്ഞ ഭാഗം രൂപപ്പെടുന്നു. ഒരേസമയം ഇവിടെ പത്തോളം പേർക്ക് നിവർന്നുനിൽക്കാൻ സാധിക്കും. പാറക്കെട്ട് തട്ടുകളായുള്ളതാണെന്നതിനാൽ ഏറെനേരം ഇരിക്കാനും സാധിക്കും.

വെള്ളം താഴെ പതിച്ചതിനുശേഷം 20 മീറ്ററോളം പരന്നൊഴുകുന്നു. ഇവിടെയാണ് ആളുകൾ ഇറങ്ങുന്നത്. തുടർന്നും പാറക്കെട്ടുകളിൽ പതിച്ച് താഴോട്ട് കുത്തിയൊലിച്ചൊഴുകി വാവടുക്കം പുഴയിലേക്കാണ് ചേരുന്നത്. മഴക്കാലമായിട്ട് വീട്ടിൽ വെറുതെ ചടഞ്ഞുകൂടി ഇരിക്കാതെ ജയപുരം ഗ്രാമത്തിലേക്ക് പോകാം.

Jayapuram Waterfall munnad kasargode

Next TV

Related Stories
കുളിര് കോരാൻ  റെഡിയാണോ ....? എങ്കിൽ വിട്ടോളു കണ്ണൂരിന്റെ കുടകിലേക്ക്

Jul 14, 2025 04:04 PM

കുളിര് കോരാൻ റെഡിയാണോ ....? എങ്കിൽ വിട്ടോളു കണ്ണൂരിന്റെ കുടകിലേക്ക്

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4,500 അടി ഉയരത്തിലാണ് പൈതൽ മല സ്ഥിതി...

Read More >>
പൊന്നിൻ വസന്തം....! ആകാശം മുട്ടിനിൽക്കുന്ന പൊന്മുടിക്കോട്ടയിലേക്ക് യാത്ര തിരിച്ചാലോ?

Jul 13, 2025 05:44 PM

പൊന്നിൻ വസന്തം....! ആകാശം മുട്ടിനിൽക്കുന്ന പൊന്മുടിക്കോട്ടയിലേക്ക് യാത്ര തിരിച്ചാലോ?

ആകാശം മുട്ടിനിൽക്കുന്ന പൊന്മുടിക്കോട്ടയിലേക്ക് യാത്ര...

Read More >>
അപ്പൊ എങ്ങനാ....പോവാലേ? മഴക്കാലം ആസ്വദിക്കാൻ വേഗം വിട്ടോ, പാ​റ​ക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന്​ തു​ള​ച്ചി​റ​ങ്ങുന്ന ഞ​ണ്ടി​റു​ക്കി വെ​ള്ള​ച്ചാ​ട്ടം കാണാൻ

Jul 4, 2025 07:24 PM

അപ്പൊ എങ്ങനാ....പോവാലേ? മഴക്കാലം ആസ്വദിക്കാൻ വേഗം വിട്ടോ, പാ​റ​ക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന്​ തു​ള​ച്ചി​റ​ങ്ങുന്ന ഞ​ണ്ടി​റു​ക്കി വെ​ള്ള​ച്ചാ​ട്ടം കാണാൻ

പാ​റ​ക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന്​ തു​ള​ച്ചി​റ​ങ്ങുന്ന ഞ​ണ്ടി​റു​ക്കി വെ​ള്ള​ച്ചാ​ട്ടത്തിലേക്കൊരു യാത്ര...

Read More >>
Top Stories

Entertainment News

//Truevisionall